- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായ് പല്ലവി-രൺബീർ കപൂർ ചിത്രം 'രാമായണം' ഷൂട്ടിങ് നിർത്തിവെച്ചു
മുംബൈ: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡിൽ ചർച്ചകൾ സജീവമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നിലച്ചെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുൻപാണ് ഈ പ്രതിസന്ധി. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടർന്നാണ് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നത്.
ആദ്യഘട്ടത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരവും നൽകാത്തതിനെ തുടർന്നാണ് ചിത്രം മുടങ്ങിയതെന്നും സൂചനകളുണ്ട്. നോട്ടീസിലെ നിയമവശങ്ങൾ പഠിച്ചുവരികയാണെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഷൂട്ടിങ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. അടുത്ത വർഷമാണ് ചിത്രത്തിന്റെ റിലീസ്.
പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് രാമായണം. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്. 850കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ട്. രൺബീർ കപൂർ രാമനാകുന്ന ചിത്രത്തിൽ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്. ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോയും നേരത്തേ പ്രചരിച്ചിരുന്നു.