- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് രാമനും സീതയും; രൺബീറിന്റെയും സായ് പല്ലവിയുടെയും ചിത്രങ്ങൾ വൈറൽ
മുംബൈ: പ്രഖ്യാപനം വന്നതു മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. ആരാണ് സിനിമയിൽ രാമനും സീതയും ആകുക എന്നത് അടക്കം ചർച്ചകളിലായിരുന്നു. സായ് പല്ലവിയും രൺബീർ കപൂറുമാണ് ചിത്രത്തിൽ രാമനും സീതയുമായി എത്തുന്നത് എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ ആകാംക്ഷ ഉച്ചകോടിയിലായി. ഇപ്പോൾ സിനിമയുടെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. 700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാവുകയാണ്. സെറ്റിൽ നിന്നുള്ള സായ് പല്ലവിയുടെയും രൺബീർ കപൂറിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത്. രാവണനായി എത്തുന്നത് കന്നഡ താരം യഷ് ആണ്.യാഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
ചിത്രത്തിനായി വൻ തുകയാണ് താരങ്ങൾ വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ടുകൾ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി രൺബീർ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രൺബിറിന്റെ പ്രതിഫലം. ആറ് കോടിയാണ് സീതയാകാൻ വേണ്ടി സായ് പല്ലവി ആവശ്യപ്പെട്ടത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത്.