- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് വർഷമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുന്നു: റാണി മുഖർജി
മുംബൈ: കഴിഞ്ഞ വർഷമാണ് തനിക്ക് ഗർഭഛിദ്രം സംഭവിച്ചതിനെക്കുറിച്ച് ബോളിവുഡ് തചാരം റാണി മുഖർജി തുറന്നു പറഞ്ഞിരുന്നു. റാണിയുടെ തുറന്നു പറച്ചിൽ വലിയ വാർത്തയാകുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞിനായി ഏഴ് വർഷമായി ശ്രമിക്കുകയാണ് എന്നാണ് റാണി മുഖർജി പറയുന്നത്. മകൾക്ക് കൂട്ടിന് ഒരാളെ കൊടുക്കാനാവാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഇത് ഏറെ ബുദ്ധിമുട്ടേറിയതാണ്. ഏഴു വർഷത്തോളമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുകയാണ് ഞാൻ. എന്റെ മകൾക്ക് ഇപ്പോൾ എട്ട് വയസായി. അവൾ ഒന്നര വയസുള്ളപ്പോൾ മുതൽ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതാണ്. ഇപ്പോഴും ഞാൻ ശ്രമിക്കുന്നുണ്ട്. അവസാനം ഞാൻ ഗർഭിണിയായെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടു. അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു.- റാണ് മുഖർജി പറഞ്ഞു.
കാണാൻ ചെറുപ്പമാണെങ്കിലും ഞാനത്ര ചെറുപ്പമല്ല. എനിക്ക് 46 വയസാകാൻ പോവുകയാണ്. എന്റെ മകൾക്ക് സഹോദരങ്ങളെ കൊടുക്കാനായില്ല എന്നത് എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിൽ എനിക്ക് വേദനയുണ്ട്. പക്ഷേ നമുക്കുള്ളതിൽ സന്തോഷിക്കണമല്ലോ. ആൻഡ്രിയ എനിക്ക് അത്ഭുത കുഞ്ഞാണ്. അവളെ എനിക്ക് ലഭിച്ചതിൽ ഏറെ സന്തോഷവതിയാണ്. ഞാൻ അങ്ങനെ ചിന്തിക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക് ആൻഡ്രിയ മതി എന്ന്.- റാണ് മുഖർജി കൂട്ടിച്ചേർത്തു.