- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് ഒന്നിലും തൃപ്തി തോന്നുന്നില്ല; നേരെ ഉറങ്ങാൻ തന്നെ ബുദ്ധിമുട്ട്; ബോഡി പെയിൻ കൂടുന്നു; ഭയങ്കര തോൾ വേദനയും ഉണ്ട്; തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

അവതാരക രഞ്ജിനി ഹരിദാസ് താൻ അനുഭവിക്കുന്ന പെരിമെനോപോസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞു. വിവാഹിതയല്ലെങ്കിലും കുട്ടികളില്ലെങ്കിലും ശാരീരികമായി താൻ ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് 43 വയസ്സുകാരിയായ രഞ്ജിനി ഒരു വീഡിയോയിലൂടെ വ്യക്തമാക്കി. ഇത് തന്നെ വല്ലാതെ അലട്ടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രണ്ട്-മൂന്ന് വർഷം മുമ്പ് മുതൽ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നതായി രഞ്ജിനി പറയുന്നു. ഒന്നിലും തൃപ്തിയില്ലാത്ത അവസ്ഥ, വ്യക്തതയില്ലായ്മ, ബോറടി, വർധിച്ചുവരുന്ന ശരീരവേദന, ജോലിയിൽ താൽപര്യമില്ലായ്മ എന്നിവ അനുഭവപ്പെട്ടതായും അവർ വെളിപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ തോളുകൾ അനക്കാൻ കഴിയാത്ത വിധത്തിലുള്ള കടുത്ത വേദനയും ഉറക്കമില്ലായ്മയും തന്നെ അലട്ടി. "43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല" എന്ന് രഞ്ജിനി ഈ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓർമ്മിപ്പിച്ചു.
നല്ല ഉറക്കവും ഭക്ഷണവും ചിട്ടയായ വ്യായാമവും ഉണ്ടായിട്ടും ഈ ബുദ്ധിമുട്ടുകൾ മാറുന്നില്ലെന്നും ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും രഞ്ജിനി ആശങ്ക പ്രകടിപ്പിച്ചു. പതിനഞ്ച് വർഷം മുമ്പ് തന്റെ അമ്മ സമാനമായ വേദനകളെക്കുറിച്ച് പറഞ്ഞപ്പോൾ പുച്ഛത്തോടെ കണ്ടിരുന്ന അവസ്ഥയെക്കുറിച്ചും ഇപ്പോൾ അമ്മയോട് ക്ഷമ ചോദിക്കുന്നതിനെക്കുറിച്ചും അവർ പങ്കുവെച്ചു. "കുട്ടികളില്ല, കല്യാണമില്ല, ഈ സമയത്ത് കാമുകനുമില്ല. ടെക്നിക്കലി സ്ട്രസ് ഇല്ല. എങ്കിലും ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിലെനിക്ക് വളരെയധികം ദേഷ്യവും വിഷമവുമുണ്ട്," രഞ്ജിനി പറഞ്ഞു.


