- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നത്തെ സംഭവം ഇപ്പോഴും ഓർക്കുന്നു; രൺവീർ വളരെ മോശമായിട്ടാണ് പെരുമാറിയത്; ദീപിക ഇടപ്പെട്ടത് കൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു; അനുഭവം തുറന്നുപറഞ്ഞ് മാധ്യമ പ്രവർത്തക
ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും അതോടൊപ്പം ഒരു റിപ്പോർട്ടർ പങ്കുവെച്ച രസകരമായ അനുഭവവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏകദേശം 1000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
'ബാജിറാവു മസ്താനി' എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് രൺവീറിനെയും ദീപിക പദുകോണിനെയും അഭിമുഖം ചെയ്യാനെത്തിയതായിരുന്നു അവർ. എന്നാൽ അന്ന് രൺവീർ വളരെ മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഒട്ടും ശരിയല്ലായിരുന്നുവെന്നും ഭാവന ഓർക്കുന്നു. രൺവീറിന്റെ പെരുമാറ്റം കണ്ട് ഒപ്പമുണ്ടായിരുന്ന ദീപിക പദുക്കോൺ ഇടപെടുകയും രൺവീറിന് വേണ്ടി സംസാരിക്കുകയും ചെയ്തെങ്കിലും താരം അപ്പോഴും പ്രകോപിതനായിരുന്നു. തുടർന്ന് ഭാവന അഭിമുഖം റദ്ദാക്കാൻ തീരുമാനിച്ചു.
ഈ സംഭവത്തിന് ശേഷം ‘നിന്റെ പ്രായത്തേക്കാൾ വലിയതാണ് എന്റെ കരിയർ’ എന്ന് താൻ രൺവീറിനോട് പറഞ്ഞതായി അവർ വ്യക്തമാക്കി. എന്നാൽ അന്നുണ്ടായ സംഭവം സിനിമയുടെ റിവ്യൂ എഴുതുന്നതിനെ ബാധിക്കില്ലെന്നും മികച്ച പ്രകടനമാണെങ്കിൽ അത് തുറന്നു പറയുമെന്നും അവർ രൺവീറിന് ഉറപ്പ് നൽകി. പിന്നീട് സിനിമ കണ്ട ശേഷം രൺവീറിന്റെ പ്രകടനത്തെ ഭാവന അഭിനന്ദിച്ചെങ്കിലും ഒരു വർഷത്തോളം താരവുമായി സംസാരിച്ചിരുന്നില്ല. പിന്നീട് ഒരു കൂടിക്കാഴ്ചയിൽ രൺവീർ നേരിട്ടെത്തി മാപ്പ് ചോദിച്ചതിനെ തുടർന്ന് പിണക്കം അവസാനിക്കുകയായിരുന്നു.




