- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പ 2 വിലെ രാശ്മികയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ; ദ റൈസ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് ഇതിന്റെ രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ' നു വേണ്ടി കാത്തിരിക്കുന്നത്. ആദ്യ ഭാഗത്ത് നായികയായ രാശ്മിക തന്നെയാണ് ഇതിലും നായിക. ഇപ്പോഴിതാ രാശ്മികയുടെ ജന്മദിനത്തിൽ ശ്രീവല്ലിയുടെ ക്യാരക്ടർ പോസ്റ്റർ പങ്കിട്ടിരിക്കുകയാണ് പുഷ്പ ടീം.
തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ, ദ റൈസ് ദേശവും ഭാഷയും കടന്നാണ് മികച്ച വിജയം നേടിയത്. പുഷ്പയിലെ ആദ്യ ഭാഗത്തെ പ്രകടനത്തിന് അല്ലു അർജുന് 2021ലെ മികച്ച നടനുള്ള ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു. സിനിമ റിലീസായ ശേഷം അതിന്റെ രണ്ടാം ഭാഗമുണ്ടെന്ന് അറിഞ്ഞതോടെ പുഷ്പ 2 നിറഞ്ഞ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. രാശ്മിക മന്ദാനയായിരുന്നു ആദ്യ ഭാഗത്തെ നായികയായി തിളങ്ങിയത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. പുഷ്പ 2വിലും താരം തന്നെയാണ് നായിക.
ഇപ്പോഴിതാ രാശ്മികയുടെ ജന്മദിനത്തിൽ താരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാശ്മിക അവതരിപ്പിക്കുന്ന ശ്രീവല്ലിയുടെ അതിശയിപ്പിക്കുന്ന ചിത്രമാണ് പങ്കിട്ടത്. പോസ്റ്ററിൽ പച്ച പട്ടുസാരിയും ആഭരണങ്ങളും ധരിച്ച് അതിസുന്ദരിയായി നിൽക്കുന്ന രാശ്മികയെ കാണാം. താരത്തിന്റെ കണ്ണുകളാണ് ചിത്രത്തിൽ സംസാരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട്, "രാജ്യത്തിന്റെ ഹാർട്ട്‌ത്രോബ് 'ശ്രീവല്ലി' എന്ന രശ്മിക മന്ദാനയ്ക്ക് ജന്മദിനാശംസകൾ നേരുന്നു...." എന്നാണവർ കുറിച്ചത്.
ചിത്രത്തിന്റെ ആദ്യ ഭാഗമായ 'പുഷ്പ: ദി റൈസ്'ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച കഥാപാത്രമാണ് ശ്രീവല്ലി. രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ'ൽ തികച്ചും കൗതുകമുണർത്തുന്ന കഥാപാത്രമായാണ് രാശ്മിക എത്തുന്നത്ത്.
കഴിഞ്ഞ ദിവസം അല്ലു അർജുൻ തന്റെ സോഷ്യൽ മീഡിയയിലൂടെ രണ്ടു പോസ്റ്ററുകൾ പങ്കിട്ടിരുന്നു. ഒന്നിൽ അല്ലു അർജുന്റെ കൗതുകകരമായ ലുക്കാണ് പോസ്റ്റർ. വെർമില്യൺ പൂശി, അല്ലു അർജുൻ ഒരു കൈയിൽ ശംഖ് ഊതുന്നത് കാണാം, മറ്റൊരു കൈയിൽ ത്രിശൂലം (ത്രിശൂലം) പിടിച്ചിട്ടുമുണ്ട്. മറ്റൊരു പോസ്റ്ററിൽ ഒരു ഘുൻഗ്രൂവിനെ കെട്ടിയിട്ടിരിക്കുന്ന ഒരു കാലാണ് കാണിക്കുന്നത്. ഏപ്രിൽ 8 നു വേണ്ടി കാത്തിരിക്കൂ എന്നും അല്ലു അർജുൻ കുറിച്ചിരുന്നു.
പുഷ്പ 2വിന്റെ ടീസർ ഏപ്രിൽ എട്ടിന് പുറത്തിറങ്ങും. ഇനി മൂന്ന് ദിവസം കൂടെ ടീസർ റിലീസിന് ഉള്ളുവെന്നും പുറത്തിറങ്ങിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.