- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമയോടുള്ള ആത്മാർഥമായ സമർപ്പണവും സ്നേഹവും'; ഒടിഞ്ഞ കാലുമായി ഒരു ആക്‌ഷൻ രംഗം പൂർത്തിയാക്കി; ജോജു ജോർജിന് പിറന്നാൾ ആശംസകളുമായി രവി കെ. ചന്ദ്രൻ
ചെന്നൈ: ജോജു ജോർജിന് പിറന്നാൾ ആശംസകളുമായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രൻ. കമൽഹാസനൊപ്പം ജോജു സെറ്റിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് രവി കെ. ചന്ദ്രൻ ആശംസകൾ നേർന്നത്. 'തഗ് ലൈഫ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോജു ജോർജ് കാലൊടിഞ്ഞിട്ടും ഒരു സാഹസിക രംഗം പൂർത്തിയാക്കിയതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
'തഗ് ലൈഫ്' എന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകനായിരുന്നു രവി കെ. ചന്ദ്രൻ. 'സിനിമയോടുള്ള ആത്മാർഥമായ സമർപ്പണവും സ്നേഹവുമുള്ള രണ്ട് വലിയ വ്യക്തികൾ. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്‌ഷൻ രംഗമാണ് ജോജു പൂർത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകൾ,' രവി കെ. ചന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'തഗ് ലൈഫ്' സിനിമയിൽ കമൽഹാസൻ, ചിമ്പു എന്നിവരോടൊപ്പം ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ജോജു, നിലവിൽ തമിഴ്, തെലുങ്ക് സിനിമാരംഗങ്ങളിലും സജീവമാണ്.
ജോജു ജോർജിൻ്റേതായി വരാനിരിക്കുന്ന ചിത്രങ്ങളിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ', ഉർവശി നായികയാവുന്ന 'ആശ' എന്നിവ ഉൾപ്പെടുന്നു. 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.