- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോർമോൺ തെറാപ്പി കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് വണ്ണം വെയ്ക്കും; ആ സമയം ചില ഡ്രസുകൾ നമുക്ക് ചേരില്ല; എനിക്ക് നല്ല ഫിറ്റ് ആയി ഇരിക്കാനാണ് ആഗ്രഹം; തുറന്നുപറഞ്ഞ് രഞ്ജു
മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ എല്ലാവർക്കും അറിയാവുന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ട്രാൻസ് സമൂഹത്തിൽ നിന്നും മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന രഞ്ജു രഞ്ജിമാർ തന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന ആളാണ്. ഇന്ന് ദുബായിലാണ് രഞ്ജു കഴിയുന്നത്. ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ട്. അടുത്ത കാലത്ത് രഞ്ജു രഞ്ജിമാരുടെ വണ്ണം കുറഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. ഇതേക്കുറിച്ച് ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്.
എനിക്ക് നല്ല ഫിറ്റ് ആയി ഇരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സർജറിക്ക് മുമ്പേ തുടങ്ങിയ ഹോർമോൺ ട്രീറ്റ്മെന്റാണ്. ഏതെങ്കിലും ഒരു അവസ്ഥയിൽ ചെല്ലുമ്പോൾ നമുക്ക് പിടികിട്ടാത്ത തരത്തിൽ തടി വെക്കാൻ സാധ്യതയുണ്ട്. അത്തരം സാധ്യതകൾ പലരിലും സംഭവിക്കുന്നുണ്ട്. സർജറിക്ക് ശേഷം പല കുട്ടികളും പെട്ടെന്ന് തടി വെച്ച് പോകുന്നു.
ഹോർമോൺ തെറാപ്പി കൂടെ ചെയ്യുമ്പോൾ നന്നായിട്ട് തടി വെക്കാൻ സാധ്യതയുണ്ട്. എനിക്ക് നന്നായി തടി വെക്കുകയായിരുന്നു. മുഖം നന്നായി വീർത്ത് വരുന്നുണ്ടായിരുന്നു. ചില ഡ്രസുകൾ എനിക്ക് ചേരുന്നില്ലെന്ന് എനിക്ക് തന്നെ തോന്നി. വണ്ണം കുറയ്ക്കണമെന്നത് തന്റെ തീരുമാനമായിരുന്നെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. ആൾക്കാർ എന്ത് പറഞ്ഞാലും അത് കാര്യമാക്കേണ്ടതില്ലെന്നും രഞ്ജു പറഞ്ഞു.