- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തല്ലുകൂടാനും വഴക്കിടാനും സ്നേഹം പങ്കുവെക്കാനും അറിയുന്ന ഒരു പെൺകുട്ടിയെ തേടുന്നു'; ഓട്ടോ ഡ്രൈവറായതിനാൽ പെണ്ണ് കിട്ടുന്നില്ല; കുറിപ്പുമായി രേവന്ത് ബാബു

തിരുവനന്തപുരം: തനിക്ക് വധുവിനെ കണ്ടെത്താനാവുന്നില്ലെന്ന പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഓട്ടോ ഡ്രൈവറുമായ രേവന്ത് ബാബു. ഓട്ടോ ഡ്രൈവർ ആയതിനാലാണ് തനിക്ക് പെണ്ണ് കിട്ടാത്തതെന്നാണ് രേവന്ത് ബാബു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിവാഹാലോചന കുറിപ്പിൽ പറയുന്നത്.
കല്യാണശേഷം ഭാര്യക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും കളിയാക്കാനായി ആരും വിളിച്ചു ശല്യം ചെയ്യരുതെന്നും രേവന്ത് ബാബു തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. തല്ലുകൂടാനും വഴക്കിടാനും സ്നേഹം പങ്കുവെക്കാനും അറിയുന്ന ഒരു പെൺകുട്ടിയെയാണ് താൻ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നേരത്തെ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രേവന്ത് ബാബു അറസ്റ്റിലായിട്ടുണ്ട്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലാണ് ഈ സംഭവം നടന്നത്. ടോൾ പ്ലാസയിലെത്തിയ രേവന്ത് ബാബു ബാരിക്കേഡുകൾ ഉയർത്തി വാഹനങ്ങളെ കടത്തിവിടുകയും, പോകാൻ കഴിയാത്ത വാഹനങ്ങളുടെ താക്കോലുകൾ ഊരിയെടുക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് ഇയാൾ അന്ന് ആക്രമിച്ചത്.


