- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയുടെ ശിരോവസ്ത്രം ധരിച്ച് ഗ്ലാമർ ഫോട്ടോഷൂട്ട്; റിയാനയ്ക്കെതിരെ രൂക്ഷ വിമർശനം
ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് താരമാണ് റിയാന. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൻ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്റർവ്യൂം മാഗസിനു വേണ്ടിയുള്ളതായിരുന്നു ഫോട്ടോഷൂട്ട്. ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം.
കന്യാസ്ത്രിയുടേതിന് സമാനമായ ശിരോവസ്ത്രം ധരിച്ചാണ് ചിത്രങ്ങളിൽ റിഹാനയെ കാണുന്നത്. ക്ലീവേജ് വ്യക്തമാകുന്ന തരത്തിലുള്ള വെള്ള ഷർട്ട് ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും രൂക്ഷ വിമർശനമാണ് ചിത്രത്തിന് ഉയരുന്നത്.
ഫോട്ടോഷൂട്ടിലൂടെ റിയാന ക്രിസ്തുമതത്തെ അപമാനിക്കുകയാണ് എന്നാണ് വിമർശനം. ഇത് തെറ്റാണെന്നും ഫോട്ടോകൾ ഡിലീറ്റ് ചെയ്യാനും പറയുന്നവരുണ്ട്. എന്നാൽ താരത്തിന്റെ ആരാധകർ പിന്തുണയുമായി എത്തുന്നുണ്ട്. കന്യാസ്ത്രികളെ അപമാനിക്കുന്നതല്ല ഇതെന്നും കലാപ്രകടനം മാത്രമാണ് എന്നായിരുന്നു റിയാനയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകൾ.