- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്
ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്.
ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.
'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. നിങ്ങൾ വളരെ വേഗം സുഖം പ്രാപിക്കട്ടെ'- പന്ത് സോറി പറഞ്ഞ് വ്യക്തമാക്കി. മത്സരത്തിൽ 224 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഡൽഹി അടിച്ചെടുത്തത്. അതേ നാണയത്തിൽ മറുപടി പറയാൻ ഗുജറാത്തിനു സാധിച്ചെങ്കിലും അവരുടെ പോരാട്ടം 220 റൺസിൽ അവസാനിച്ചു. ഡൽഹിയുടെ ജയം 4 റൺസിന്.