ബോക്‌സോഫീസില്‍ വന്‍ വിജയം നേടി ഓടിക്കൊണ്ട് ഇരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത വയലന്‍സാണ് ചിത്രത്തിലുള്ളത്. അതുകൊണ്ട് തന്നെ ചിത്രത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം മാറ്റിയിരുന്നു. ഇതില്‍ നടന്‍ റിയാസ് ഖാന്റെ രംഗങ്ങളും ഉണ്ട്. ഇപ്പോള്‍ ചിത്രത്തില്‍ തന്റെ സീനുകള്‍ ഇല്ലാതെ പോയതിനെ പറ്റി സംസാരിക്കുകയാണ് റിയാസ് ഖാന്‍. സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ മനപ്പൂര്‍വം ചെയ്തതല്ലെന്ന് റിയാസ് ഖാന്‍ പറയുന്നു.

'സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ മനപ്പൂര്‍വം ചെയ്തതല്ല. മാര്‍ക്കോ ഷൂട്ടിംഗ് സമയത്ത് ഉണ്ണിയും ഞാനും അടിച്ച് കേറി വാ എന്ന് റീലുണ്ടാക്കി. അതിന് ഭയങ്കര റീച്ചായി. മാര്‍ക്കോയില്‍ ചില സീനുകകളുണ്ടായിരുന്നു.'' സിനിമയില്‍ നിങ്ങള്‍ മാര്‍ക്കോയ്ക്ക് കണ്ട ലുക്ക് അല്ല ഞാനുള്ള സീനിലെ മാര്‍ക്കോയ്ക്ക്. വേറെ മേക്കോവറിലാണ് പുള്ളി ചെയ്തിരുന്നത്. അത് പൂര്‍ണമായും ഇല്ല. അതിലായിരുന്നു ഞാന്‍ പ്രധാനമായും ഉള്ളത്.

''എന്നെ ഹനീഫ വിളിച്ചു. ഇക്ക, മനപ്പൂര്‍വമല്ലെന്ന് പറഞ്ഞു. സംവിധായകന്റെ കോളാണത്. അത് ബഹുമാനിക്കുന്നെന്ന് ഞാന്‍ പറഞ്ഞു. ഒരു ആക്ടറെന്ന നിലയില്‍ എനിക്ക് വളരെ വിഷമമുണ്ടെന്നും പറഞ്ഞു. പുതിയ നടനാണെങ്കിലും പേരെടുത്ത നടനാണെങ്കിലും സൂപ്പര്‍താരമാണെങ്കിലും നമ്മളെ സില്‍വര്‍ സ്‌ക്രീനില്‍ കാണാനാണ് ആഗ്രഹിക്കുക.

ഭയങ്കര ഹിറ്റായ പടത്തില്‍ നിന്നും സീനുകള്‍ മാറ്റുമ്പോഴുള്ള വിഷമമവും ഉണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന പടത്തില്‍ ഞാനുണ്ട് പക്ഷെ ഇല്ല. ആരും മനപ്പൂര്‍വം ചെയ്തതല്ല. ഉണ്ണിക്കും ഇഷ്ടമായിരുന്നു. ഉണ്ണിയാണ് എന്നെ അഭിനയിക്കാന്‍ വിളിച്ചത്. ഞങ്ങള്‍ രണ്ട് പേരും കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ഫൈറ്റായിരുന്നു സിനിമയില്‍'' എന്നാണ് റിയാസ് ഖാന്‍ പറയുന്നത്. റിയാസ് ഖാന്‍ മാര്‍ക്കോയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു.