റെ നാളെത്തെ പ്രണയത്തിന് ഒടുവിൽ മുന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു കാത്തിരുന്ന വിവാഹം. എന്നാൽ ദിവസങ്ങള്‍ക്ക് മുമ്പേ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന വേദിയിലായിരുന്നു ചടങ്ങുകൾ.

ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2023 ഫെബ്രുവരിയിലാണ് റോബിനും ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിവാഹം നടത്തുന്നത്. വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് പിതാവ് സമ്മാനിച്ചത്. ഈ കാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അതേസമയം, വിവാഹത്തിന് ശേഷം തങ്ങളുടെ ഹണിമൂണ്‍ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരിക്കും എന്നാണ് ആരതിയും റോബിനും നേരത്തെ പറഞ്ഞത്. 27-ല്‍ അധികം രാജ്യങ്ങളിലായിരിക്കും മധുവിധു എന്നാണ് അറിയുന്നത്. മാസങ്ങള്‍ ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26-ാം തിയ്യതി അസര്‍ബെയ്ജാനിലേക്കാണ് എന്നാണ് ദമ്പതികൾ പറയുന്നത്.