- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിലീസ് ചെയ്തിട്ട് ഒരു മാസം; ആർഡിഎക്‌സ് ഒടിടി റിലീസിന്; നാളെ മുതൽ നെറ്റ്ഫ്ളിക്സിൽ
കൊച്ചി: ഓണം റിലീസ് ചിത്രങ്ങളിൽ സൂപ്പർഹിറ്റായ ആർഡിഎക്‌സ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആക്ഷൻ ത്രില്ലറായിരുന്നു. 80 കോടിയിൽ അധികമാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെ നാളെ മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 25നാണ് തിയറ്ററിൽ എത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഒടിടി അവകാശം വൻ തുകയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്.