- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പ്രത്യേക കണ്ടുമുട്ടല്‍..തന്നെയായിരുന്നു അത്; നല്ല സ്നേഹമുള്ള..കൊച്ച്; വളരെ സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നി; സായ് പല്ലവിയെ കണ്ടതും നടൻ പറഞ്ഞത്
നടി സായ് പല്ലവിയെ വാനോളം പുകഴ്ത്തി ബോളിവുഡ് നടൻ അനുപം ഖേർ. ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) വെച്ച് സായ് പല്ലവിയെ കണ്ടുമുട്ടിയ ശേഷമാണ് അനുപം ഖേർ തന്റെ അഭിപ്രായം പങ്കുവെച്ചത്.
സായ് പല്ലവിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം, അവരെ "ഒട്ടും കൃത്രിമമില്ലാത്ത, സ്നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാൾ" എന്ന് വിശേഷിപ്പിച്ചു. സായ് പല്ലവി അസാമാന്യ കഴിവുള്ള നടിയാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ എല്ലാ വരാനിരിക്കുന്ന സംരംഭങ്ങൾക്കും അനുപം ഖേർ ആശംസകൾ നേർന്നു.
സായ് പല്ലവി നായികയായ ശിവകാർത്തികേയൻ ചിത്രം 'അമരൻ' ഈ വർഷത്തെ ഐ.എഫ്.എഫ്.ഐ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു. അനുപം ഖേർ സംവിധാനം ചെയ്ത 'തൻവി ദി ഗ്രേറ്റ്' എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചലച്ചിത്രമേളയ്ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.




