- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തുടക്ക കാലങ്ങളിൽ നായക വേഷം ലഭിച്ചിരുന്നില്ല, ആഴ്ചയില്‍ 1000 രൂപ ലഭിക്കും, പക്ഷെ വനിതാ നിര്‍മാതാവിന്റെ കവിളില്‍ 10 തവണ ഉമ്മ വെക്കണമായിരുന്നു'; വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാൻ
മുംബൈ: തൻ്റെ സിനിമാ ജീവിതത്തിലെ തുടക്കകാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. സിനിമ കുടുംബത്തിൽ ജനിച്ചിട്ടും, തൻ്റെ കരിയറിൻ്റെ ആദ്യഘട്ടങ്ങൾ വളരെ ദുരിതപൂർണ്ണമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 21-ാം വയസ്സിൽ വിവാഹിതനാവുകയും 25-ാം വയസ്സിൽ പിതാവാവുകയും ചെയ്തതോടെ, കുടുംബത്തിൻ്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ തൻ്റെ ചുമലിലായെന്ന് സെയ്ഫ് പറഞ്ഞു.
ഒരു ഘട്ടത്തിൽ, തൻ്റെ ഒരു സിനിമയുടെ നിർമ്മാതാവിൽ നിന്ന് പ്രതിവാരം ആയിരം രൂപ മാത്രമായിരുന്നു തനിക്ക് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് സെയ്ഫ് വെളിപ്പെടുത്തി. എന്നാൽ, ഈ പ്രതിഫലം ലഭിക്കുന്നതിന് ഒരു നിബന്ധനയുണ്ടായിരുന്നു, നിർമ്മാതാവായ വനിതയുടെ കവിളിൽ പത്ത് തവണ ചുംബിക്കണം.
തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ രണ്ടാം നായകനും മൂന്നാം നായകനുമായി അഭിനയിച്ചിട്ടുണ്ടെന്നും, ചില സിനിമകൾ വിജയിച്ചെങ്കിലും പിന്നീട് തുടർച്ചയായി പരാജയങ്ങൾ നേരിടേണ്ടി വന്നെന്നും സെയ്ഫ് ഓർക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തെ തൻ്റെ "നെറ്റ് പ്രാക്ടീസ്" കാലഘട്ടമായി വിശേഷിപ്പിച്ച അദ്ദേഹം, തെറ്റുകളിൽ നിന്നും തിരുത്തലുകളിൽ നിന്നും പഠിച്ച കാലഘട്ടമായിരുന്നു അതെന്നും കൂട്ടിച്ചേർത്തു.
തൻ്റെ ആദ്യകാല സിനിമകൾ വീണ്ടും യൂട്യൂബിൽ കണ്ടപ്പോൾ, തൻ്റെ അഭിനയത്തിൽ വന്ന മാറ്റം തിരിച്ചറിയാൻ സാധിച്ചെന്ന് സെയ്ഫ് പറഞ്ഞു. 2000-ങ്ങളുടെ തുടക്കത്തോടെയാണ് "ദിൽ ചാഹ്താ ഹേ" പോലുള്ള ചിത്രങ്ങളിലൂടെ താരത്തിൻ്റെ കരിയറിൽ വഴിത്തിരിവുണ്ടായത്. പിന്നീട് "ഓംകാര"യിലൂടെ അഭിനയ മികവ് തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു.