- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളില്ലല്ലോ..എന്ന ഫീൽ ഞങ്ങൾക്കുണ്ടായിട്ടില്ല; ഇപ്പോൾ ആ സീനുകൾ കാണുമ്പോൾ പിടച്ചിലാണ്; കുറേ നാൾ അനുഭവിച്ചതാണ്; മനസ്സ് തുറന്ന് സാജു നവോദയ
മലയാളികളുടെ മനസ്സിൽ ചിരി നിറച്ച നടൻ സാജു നവോദയയും ഭാര്യയും തങ്ങൾക്ക് മക്കളില്ലാത്തതിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് സിനിമകളിൽ കണ്ട ചില രംഗങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത് ഏറെ ചർച്ചയായിരിക്കുകയാണ്. വർഷങ്ങളോളം മക്കൾക്കുവേണ്ടി ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോൾ ആ ദുഃഖമില്ലെന്ന് ഇരുവരും പറയുന്നു.
"വൺ ടു ടോക്" എന്ന അഭിമുഖത്തിൽ സാജു നവോദയയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. "ഇപ്പോൾ എല്ലാ കുട്ടികളും ഞങ്ങളുടെ കുട്ടിയാണ്. കുട്ടികളില്ലല്ലോ എന്നൊരു ഫീൽ ഞങ്ങൾക്കുണ്ടായിട്ടില്ല. ഇപ്പോൾ ഇത്രയും വയസ്സായി. ഇനിയിപ്പോൾ കുട്ടിയുണ്ടായാൽ അവരെ വളർത്തണ്ടേ? അവർക്ക് നല്ല പ്രായമെത്തുമ്പോൾ ഞങ്ങൾ ഏത് പ്രായത്തിലായിരിക്കും? അവർക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ ഞങ്ങളെ അവർ അനാഥാലയത്തിൽ കൊണ്ട് വിടേണ്ടി വരും," അദ്ദേഹം പറഞ്ഞു.
"വിശേഷം" എന്ന സിനിമയിലെ ചില രംഗങ്ങൾ പലർക്കും തമാശയായി തോന്നിയെങ്കിലും തന്നെപ്പോലുള്ളവർക്ക് അതൊക്കെ വേദനിപ്പിക്കുന്നതാണെന്ന് സാജു നവോദയ വ്യക്തമാക്കി. "സിനിമയിൽ ടെസ്റ്റ് ചെയ്യാൻ പോകുന്ന ആൾ ജീവിതത്തിൽ ഞാനാണ്. ചമ്മിയായാണ് അങ്ങോട്ട് പോകുന്നത്. അതിലും ചമ്മിയാണ് തിരിച്ച് വരുന്നത്. ആ രംഗങ്ങൾ കാണുമ്പോൾ വല്ലാത്ത പിടച്ചിലാണ്. കുറേനാൾ ഞങ്ങൾ ഇത് അനുഭവിച്ചതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.