സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ബോളിവുഡ് താരമാണ് സൽമാൻ ഖാൻ.ഇപ്പോഴിതാ, തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ ചോദ്യം ഞാൻ കേട്ട്...കേട്ട് മടുത്തുവെന്നും. ഇതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക്ക് എന്ത് പ്രയോജനം? എന്നും താരം ചോദിക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ..

ഷോയുടെ ഹോസ്റ്റായ കപിൽ ശർമ്മ, സൽമാന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 59-കാരനായ ഈ താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. "ഇത് ചോദിക്കുന്നവരോട് ഞാന്‍ എപ്പോഴും ചോദിക്കാറുണ്ട് - ഞാൻ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് എന്താണ് പ്രയോജനം? എന്‍റെ ആദ്യരാത്രി നിങ്ങള്‍ക്ക് അസ്വദിക്കാന്‍ പറ്റുമോ? എന്‍റെ നാശം കാണണം എന്നതില്‍ നിങ്ങള്‍ക്ക് എന്താണ് സന്തോഷം കിട്ടുന്നത്?" സല്‍മാന്‍ പറഞ്ഞു.

ഇതേ പരിപാടിയില്‍ വിവാഹമോചനം സംബന്ധിച്ചും ജീവനാംശം സംബന്ധിച്ചും സല്‍മാന്‍ പ്രസ്താവന നടത്തിയിരുന്നു. “വിവാഹമോചനത്തിന് ശേഷം എന്റെ വരുമാനത്തിന്റെ പകുതി ജീവനാംശമായി നൽകണം, അതുകൊണ്ട് ഞാൻ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചത്" എന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.