- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ വീണ്ടും ഒന്നിക്കുമോ?; ആരോടൊപ്പവും ഞാൻ ഇല്ലെന്ന് തുറന്നുപറഞ്ഞ് സാമന്ത; മുൻ ഭർത്താവുമായി പ്രമോഷന് ഒന്നിച്ചെത്തുമെന്ന ഗോസിപ്പുകൾ തള്ളി താരം; കടുത്ത നിരാശയിൽ ആരാധകർ
ഹൈദരാബാദ്: തെലുങ്ക് ആരാധകരുടെ മനം കീഴടക്കിയ സിനിമയായിരുന്നു 'യെ മായ ചെസാവേ'. ഇപ്പോഴിതാ, ആ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പക്ഷെ ആരാധകർ അതുപോലെ നിരാശയിലുമാണ്. ചിത്രത്തിന്റെ പ്രമോഷനിൽ നായിക സാമന്ത തന്റെ മുൻ ഭർത്താവായ നാഗ ചൈതന്യയ്ക്കൊപ്പം ഒന്നിക്കുമെന്ന പ്രതീക്ഷകൾ ഇതോടെ അവസാനിച്ചിരിക്കുകയാണ്. സാമന്ത തന്നെ ചിത്രത്തിന്റെ പ്രമോഷന് വാര്‍ത്തകള്‍ തള്ളിക്കളയുകയും ചെയ്തു.
അതേസമയം, 2010-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായ ചെസാവേ എന്ന റൊമാന്റിക് ചിത്രം സാമന്തയുടെയും നാഗ ചൈതന്യയുടെയും കരിയറിലെ തന്നെ നാഴികക്കല്ലായിരുന്നു. അതുപോലെ ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുക്കില്ലെന്ന് താരം തുറന്നുപറഞ്ഞു. സാമന്ത ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു.
"ഞാൻ യെ മായ ചെസാവേചിത്രത്തിന്റെ പ്രമോഷനിൽ ആരോടൊപ്പവും പങ്കെടുക്കുന്നില്ല. വാസ്തവത്തിൽ, ചിത്രത്തിന്റെ പ്രമോഷൻ നടത്തുന്നേയില്ല," എന്ന് സാമന്ത വ്യക്തമാക്കി. ഷൂട്ടിംഗിന്റെ ഓരോ വിശദാംശവും തന്റെ ഓർമയിൽ ഉണ്ടെന്നും, ആ ചിത്രം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു.