- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പത്ത് വർധിക്കും; ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും; വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി; ഗർഭധാരണം; 2025 ലെ തന്റെ 'രാശിഫലം' പങ്കിട്ട് സാമന്ത; എല്ലാം നല്ലതുപോലെ വരട്ടെയെന്ന് ആരാധകർ!
ചെന്നൈ: തെന്നിന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള നടിയാണ് സാമന്ത. സിനിമയിലെ തന്നെ താരസുന്ദരിയാണ് സാമന്ത. ഇതിനോടകം തമിഴിലും തെലുഗിലുമായി നിരവധി സിനിമകളിൽ താരം പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. അവരുടെ ജീവിതവും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കിടെ പങ്കിടുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായത്. ഇതിനിടെ സാമന്ത പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോളിവുഡ് ഐക്കൺ വിയോള ഡേവിസ് പോസ്റ്റ് ചെയ്ത വീഡിയോയാണിത്. സ്റ്റോറിയായി പങ്കിടുകയാണ് ചെയ്തത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വീഡിയോയിൽ ചിത്രീകരിക്കുന്നത്.
ഇപ്പോഴിതാ താരം തന്റെ 2025ലെ രാശി ഫലം പങ്കുവച്ചിരിക്കുകയാണ്. പുതുവർഷത്തിൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയുണ്ടാകും എന്നടക്കം രാശി ഫലത്തിൽ വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു സാമന്ത ഇക്കാര്യം വ്യക്തമാക്കിയത്. 'അമേൻ' എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം സ്റ്റോറി ഷെയർ ചെയ്തത്.
ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025-ല്‍ പ്രതീക്ഷിക്കുന്നത് എന്നാണ് രാശിഫലത്തിൽ പറഞ്ഞിരിക്കുന്നത്. "വളരെ തിരക്കുള്ള വര്‍ഷമാണിത്. സാമ്പത്തിക സ്ഥിരത വർദ്ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും. വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി. മികച്ച മാനസിക ശാരീരിക ആരോഗ്യം. ഗർഭധാരണം", എന്നിങ്ങനെയാണ് സാമന്തയുടെ രാശിഫലം. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ 'ഇതൊക്കെ നല്ലതായി നടക്കട്ടെ' എന്നാണ് ആരാധകരും ആശംസിക്കുന്നു.