- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെറസിൽ വച്ചാണ് വിവാഹം നടന്നത്, പെട്ടെന്ന് നടന്നപ്പോൾ ഞാൻ ഗർഭിണിയാണെന്ന് പലരും കരുതി; പണ്ഡിത്ജി നിർദ്ദേശിച്ച ഡേറ്റിന് വിവാഹം നടക്കുകയായിരുന്നു: സമീറ റെഡ്ഡി
ഹൈദരാബാദ്: ചുരുങ്ങിയ കാലം മാത്രം സിനിമാ രംഗത്ത് നിന്ന നടിയാണ് സമീറ റെഡ്ഡി. തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമാകാൻ സമീറയ്ക്ക് കഴിഞ്ഞു. വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും പിന്മാറിയത്. 2014 ലാണ് ബിസിനസുകാരനായ അക്ഷയ് വർദയുമായി സമീറ വിവാഹിതയാകുന്നത്. ഇന്ന് രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സമീറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ വീട്ടിലെ ടെറസിൽ വച്ചാണ് വിവാഹം നടന്നത്. പെട്ടെന്ന് വിവാഹം ചെയ്തതിന് കാരണം താൻ ഗർഭിണിയായതാണെന്ന് മാധ്യമങ്ങൾ കരുതിയെന്നും സമീറ ചൂണ്ടിക്കാട്ടി.
'ടെറസിൽ വച്ചാണ് വിവാഹം നടന്നത്. അഞ്ച് ദിവസത്തിനുള്ളിൽ വിവാഹം നടന്നു. ഈ പെൺകുട്ടി ഗർഭിണിയാണെന്ന് മുഴുവൻ മാധ്യമങ്ങളും കരുതിയെന്ന് എനിക്ക് ഉറപ്പാണ്. പക്ഷെ ഞാൻ ഗർഭിണി ആയിരുന്നില്ല. പണ്ഡിത്ജി നിർദ്ദേശിച്ച ഡേറ്റിന് വിവാഹം നടക്കുകയായിരുന്നെന്നും സമീറ വ്യക്തമാക്കി. വിവാഹത്തിന് പറ്റിയ അടുത്ത ശുഭ മുഹൂർത്തം മെയ് മാസത്തിലാണ്. അപ്പോൾ വളരെ ചൂടാണെന്ന് ഞാൻ കരുതി. ഇതോടെ ജനുവരി 21 നല്ല സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയും നല്ലതായതിനാൽ അന്ന് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നെന്നും 'സമീറ റെഡ്ഡി വ്യക്തമാക്കി. ടെസ് എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് സമീറ അക്ഷയ് വർദയെ പരിചയപ്പെടുന്നത്.