- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്യാമളയായി മലയാളികളെ ഞെട്ടിച്ചു! മലയാളത്തിലേക്ക് മടക്കം കുഞ്ചാക്കോയുടെ ചാവേറിലൂടെ; സംഗീതയുടെ പുതിയ ചിത്രങ്ങൾ വൈറൽ
കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് സംഗീത. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടി വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രിയപ്പെട്ട കലാകാരിയാണ് സംഗീത.
അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ. ക്രൈം ഫയൽ, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന സംഗീത 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമായിരുന്നു 'നഗരവാരിധി നടുവിൽ ഞാൻ'. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചാവേറിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് സംഗീത. സംഗീതയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ചാവേറിന്റെ ഓഡിയോ ട്രെയിലർ ലോഞ്ചിനാണ് താരം എത്തിയത്. പഴയതിലും ചെറുപ്പമായി എത്തിയ സംഗീതയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ചിത്രങ്ങൾ കണ്ട് താരത്തിന്റെ പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്നാണ് ആരാധകർ കമന്റ് ഇടുന്നത്.
ഛായാഗ്രാഹകനായ എസ്. ശരവണനാണ് സംഗീതയുടെ ഭർത്താവ്. ഇതോടെ സംഗീത സിനിമാഭിനയം നിർത്തി കുടുംബജീവിതത്തിലേക്കു മടങ്ങി. നാടോടി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയായിട്ടായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. സംഗീത- ശരവണൻ ദമ്പതികൾക്ക് തേജസ്വിനി എന്നൊരു മക്കളുണ്ട്.