- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ ഏത് ഡ്രസ് ധരിച്ചാലും പ്രശ്നം; സാരി ഉടുത്താല്‍ തളളച്ചി, ബിക്കിനി ധരിച്ചാല്‍ സംസ്‌കാരമില്ലാത്തവള്‍ എന്നൊക്കെ വിളിക്കും; സാനിയ അയ്യപ്പന്‍ പറയുന്നു
താന്‍ ഏത് ഡ്രസ് ധരിച്ചാലും പ്രശ്നം; സാരി ഉടുത്താല്‍ തളളച്ചി, ബിക്കിനി ധരിച്ചാല്‍ സംസ്‌കാരമില്ലാത്തവള്‍ എന്നൊക്കെ വിളിക്കും
കൊച്ചി: താന്‍ എന്ത് ഡ്രസ് ധരിച്ചാലും ആളുകള്‍ വളരെ നെഗറ്റീവായ കമന്റുകളാണ് പറയാറുള്ളതെന്ന് നടി സാനിയ അയ്യപ്പന്‍. സാരിയുടുത്തുള്ള ഫോട്ടോയാണങ്കില്‍ പ്രായമുള്ള തള്ളച്ചിയെപോലുണ്ടെന്നും ബിക്കിനി ധരിച്ചാല്‍ സംസ്‌കാരമില്ലാത്തവള്‍ എന്നൊക്കെ പറയുമെന്നും സാനിയ പറഞ്ഞു. ഐ. ആം വിത്ത് ധന്യവര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'മര്യാദയ്ക്ക് ഇത് ഇട്ടോ എന്നാലെ ഞങ്ങള്‍ ലൈക്ക് അടിക്കൂ എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്. സാരിയുടുത്താല്‍ പറയും, അയ്യോ തള്ളച്ചിയായി ഇരുപത്തിരണ്ട് വയസേ ഉള്ളൂവെങ്കിലും മുപ്പത് വയസുള്ള തള്ളച്ചിയെ പോലെയാണ് ഇരിക്കുന്നത്. ബിക്കിനി ഇട്ടിരിക്കുന്ന ഫോട്ടോ കണ്ടാല്‍ പറയും സംസാകാരം ഇല്ല. വീട്ടില്‍ അമ്മയും അച്ഛനുമില്ലേ അങ്ങനെ എന്തൊക്കെയോ.
നമ്മള്‍ എന്ത് ചെയ്താലും ഇന്റെര്‍നെറ്റില്‍ പ്രശ്നമാണ്. എന്താണന്നറിയില്ല ഞാന്‍ എന്ത് ചെയ്താലും ആളുകള്‍ക്ക് പ്രശ്നമാണ്. ഒരു സാരിയുടുത്തിട്ടുള്ള ഫോട്ടോയുടെ താഴത്തെ കമന്റസാണ്, ഇരുപത്തിരണ്ട് വയസേ ഉള്ളൂ ഒരു മുപ്പത്തിരണ്ട് വയസായ അമ്മച്ചിയെ പോലെയിരിക്കുവാണ് സാരിയുടുത്ത്. അപ്പോള്‍ പിന്നെ ഞാന്‍ നൈറ്റി ഇട്ടിട്ട് വരണോ അല്ലെങ്കില്‍ പര്‍ദ ഇട്ടിട്ട് വരണോ,'സാനിയ അയ്യപ്പന്‍ പറയുന്നു.
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടി പിന്നീട് ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാനിയ. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലൂസിഫറിലും സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനിലും സാനിയ വേഷമിട്ടിട്ടുണ്ട്. ജാന്‍വി എന്ന കഥാപാത്രത്തെയാണ് സാനിയ ചിത്രത്തില്‍ അവതരിപ്പിച്ചത്.