- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിന്റെ ആടുജീവിതത്തെ പ്രശംസിച്ച് സാനിയ ഇയ്യപ്പൻ
കൊച്ചി: ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് നടി സാനിയ ഇയ്യപ്പൻ. തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സിനിമയാണ് ആടുജീവിതം എന്നാണ് താരം കുറിച്ചത്. സിനിമയിൽ ഉടനീളം പൃഥ്വിരാജ് ആ കഥാപാത്രമായിരുന്നെന്നുമാണ് സാനിയ പറയുന്നു.
പൃഥ്വിരാജ്, ആ സിനിമയിൽ ഉടനീളം നിങ്ങൾ ആ കഥാപാത്രമായിരുന്നു. ആടുജീവിതം ടീം അനുഭവിച്ച പ്രതിസന്ധികളെല്ലാം നിങ്ങളുടെ കണ്ണിലൂടെ കാണാമായിരുന്നു. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഇത്. ഈ സിനിമയിലൂടെ നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളുടെ ശബ്ദത്തിലൂടെയും അഭിനയത്തിലൂടെയും വികാരങ്ങളിലൂടെയും നിങ്ങൾ നജീബിനോട് നീതി കാണിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.- എന്നാണ് സാനിയ ഇയ്യപ്പൻ കുറിച്ചത്. സാനിയയ്ക്ക് മറുപടിയുമായി പൃഥ്വിയും എത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയായി സാനിയയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മറുപടി.
അതേസമയം ഏറ്റവും വേഗത്തിൽ 50 കോടി നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാം സ്ഥാനവും 'ആടുജീവിതം' സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറിന്റെ' റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത്.മലയാള സിനിമയുടെ സുവർണ നേട്ടത്തിലേക്ക് കടക്കുന്ന ആടുജീവിതിത്തിന് ലോകമെമ്പാട് നിന്നും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.