- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഇടയ്ക്കൊക്കെ അവനെ സ്വപ്നം കാണാറുണ്ട്..; ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു വിങ്ങലാണ്; ഒരുപാട് ആഗ്രഹിച്ച് കിട്ടിയ മകൻ അല്ലെ..; ഇപ്പൊ..അമ്മയും പോയി..!!; ശരത്തിന്റെ വിയോഗം ഓർത്തെടുത്ത് ശ്രീക്കുട്ടി
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് ശരത്ത്. 'ഫൈവ് ഫിംഗേഴ്‌സ്' എന്ന ഗ്യാങിനെ കേന്ദ്രീകരിച്ചാണ് ഓട്ടോഗ്രാഫിന്റെ കഥ തന്നെ പോകുന്നത്. ഈ ഗ്യാങ്ങിലെ രാഹുല്‍ എന്ന കഥാപാത്രത്തെയാണ് രാഹുല്‍ അവതരിപ്പിച്ചിരുന്നത്.
ഒടുവിൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി 2015ൽ ഒരു ബൈക്ക് അപകടത്തിലാണ് ശരത്ത് മരിച്ചത്. രാജസേനന്‍ സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശി കുമാറിന്റേയും തങ്കച്ചിയുടേയും മകനാണ് ശരത്. ശ്രീകുമാര്‍ എന്നൊരു സഹോദരനാണ് ശരത്തിനുണ്ടായിരുന്നത്.
ഇപ്പോഴിതാ, ഓട്ടോഗ്രാഫ് സീരിയലിൽ ശരത്തിനൊപ്പം അഭിനയിച്ച നടി ശ്രീക്കുട്ടി ശരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുക്കുകയാണ്. ഒരു വർഷം മുമ്പാണ് ശരത്തിന്റെ അമ്മ മരിച്ചത്. അമ്മയുടെ ആണ്ടുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ശരത്തിനെ ഇപ്പോഴും സ്നേഹിക്കുന്നവർക്കായി നടന്റെ കുടുംബത്തെ ശ്രീക്കുട്ടി പരിചയപ്പെടുത്തിയത്.
ആ വഴി പോകുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങലാണ്. ഞാനും അമ്മയും അച്ഛനും കൂടിയാണ് പോകുന്നത്. ഞാൻ, രഞ്ജിത്ത്, അംബരീഷ്, സോണിയ, ശരത്ത് എന്നീ അഞ്ച് പേരാണ് ഓട്ടോഗ്രാഫ് സീരിയലിൽ ഒരുമിച്ച് അഭിനയിച്ചത്. അവരിൽ ഏറ്റവും ചെറുത് ഞാനാണ്. ബാക്കിയുള്ളവരെല്ലാം എന്നെക്കാൾ നാലും അഞ്ചും വയസിന് മൂത്തവരായിരുന്നു. പക്ഷെ ഞാൻ അവരെ പേരാണ് വിളിച്ചിരുന്നത്.
ഫൈവ് ഫിഗേഴ്സിൽ അഞ്ച് വിരൽ ഇപ്പോഴില്ല. ഒരു വിരൽ മുറിഞ്ഞുപോയി. ശരത്ത് കുറച്ച് വർഷം മുമ്പ് മരിച്ചു. സീരിയൽ കഴിഞ്ഞിട്ടും കുറേക്കാലം ഞങ്ങൾ അഞ്ചുപേരും ഫൈവ് ഫിംഗേഴ്സിനെപ്പോലെയായിരുന്നു ജീവിച്ചത്. പിന്നീട് ഫാമിലിയൊക്കെയായി പലരും പല സ്ഥലത്ത് ആയപ്പോഴാണ് ആ റിലേഷന് ഒരു ബ്രേക്ക് വന്നത്. ഡീപ്പ്നെസ് കുറഞ്ഞത്.
ശരത്തിന്റെ മരണവാർത്ത ഞങ്ങൾക്കൊരു ഷോക്കായിരുന്നു. അന്ന് ആത്മയുടെ ഓഫീസിൽ ബോഡി പൊതുദർശനത്തിന് വെച്ചപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ വീട്ടിലെ ഫങ്ഷനുകൾക്കെല്ലാം ശരത്തിന്റെ കുടുംബം പങ്കെടുക്കാറുണ്ട്. അവന് ഒരു സഹോദരനാണ് ഉള്ളത്. എപ്പോഴും ആ വീട്ടിൽ പോകാൻ തോന്നില്ല.
ശരത്തിന്റെ കുടുംബത്തെ നിങ്ങളിലേക്ക് എത്തിക്കണമെന്ന് ഉണ്ടായിരുന്നു. എന്റെ അച്ഛനും ശരത്തിന്റെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ഇങ്ങനെ വരുന്നത് ശരത്തിന്റെ അമ്മയ്ക്ക് ഇഷ്ടമാണ്. ഇപ്പോൾ അവർക്ക് സന്തോഷമായി കാണും. ഹൈപ്പർ ആക്ടീവാണ് ശരത്ത്. ചുമ്മ ഓടി ചാടി ബഹളം വെച്ച് നടക്കും. ശരത്തിനെ താൻ ഇടയ്ക്ക് സ്വപ്നം കാണാറുണ്ടെന്നും ശ്രീക്കുട്ടി തുറന്നുപറഞ്ഞു.




