- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ഷനും സസ്പെന്‍സും ചെയ്‌സും നിറഞ്ഞ് ഷാഹിദ്; ദേവയുടെ ലോകത്തേക്ക് സ്വാഗതം; റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ടീസിര് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ദേവയുടെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. പോലീസ് ഓഫീസറായാണ് ഷാഹിദ് ഈ ചിത്രത്തില്‍ എത്തുന്നത്. ആക്ഷനും സസ്പെന്‍സും ചെയ്‌സും ഒക്കെ കൂടിക്കലര്‍ന്ന ഒരു ചിത്രമാകും ദേവ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ടീസറില്‍ ഒരു ക്ലബ്ബില്‍ വെച്ച് പാട്ടിനൊപ്പം ആടിത്തിമിര്‍ക്കുന്ന ഷാഹിദിന്റെ കഥാപാത്രത്തെയും ഒപ്പം അമിതാഭ് ബച്ചന്റെ റെഫറന്‍സുകളും കാണാം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണിത്. ദേവ മലയാള സിനിമയായ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേവയുടെ ലോകത്തേക്ക് സ്വാഗതം എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവെച്ചത്. ചിത്രം ജനുവരി 31 ന് തിയേറ്ററിലെത്തും. ബോബി സഞ്ജയ്, ഹുസൈന്‍ ദലാല്‍ & അബ്ബാസ് ദലാല്‍, അര്‍ഷാദ് സയ്യിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ് റോയ് കപൂര്‍ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറും ഉമേഷ് കെആര്‍ ബന്‍സാലും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
പൂജ ഹെഗ്ഡെ, പവില്‍ ഗുലാട്ടി, പ്രവേഷ് റാണ, കുബ്ബാറ സൈറ്റ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ജേക്‌സ് ബിജോയ് ആണ് സിനിമക്കായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് വിശാല്‍ മിശ്രയാണ്. സിനിമയുടെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സും സാറ്റലൈറ്റ് അവകാശം സീ സിനിമയും സ്വന്തമാക്കി. നോട്ടുബുക്ക്, കാസനോവ, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ഏറെ യു, സ്‌കൂള്‍ ബസ്, കായംകുളം കൊച്ചുണ്ണി, സല്യൂട്ട് എന്നീ സിനിമകള്‍ക്ക് ശേഷം ബോബി സഞ്ജയ് - റോഷന്‍ ആന്‍ഡ്രൂസ് കോംബോ വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദേവ.