- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ശാലു റഹിം വിവാഹിതനായി; വധു നടാഷ
കൊച്ചി: യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹർ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പ്ലസ് വണ്ണിന് ഇരുവരും ഒന്നിച്ചാണ് പഠിച്ചത്. ഈ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. എട്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് ശാലു പറയുന്നത്. ജനുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്.
'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിൽ ദുൽഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ശാലു റഹിം ശ്രദ്ധനേടുന്നത്. പീസ്, ഒറ്റക്കൊരു കാമുകൻ, മറഡോണ, കളി, ബുള്ളറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജിവി പ്രകാശ് നായകനായി എത്തിയ റിബലാണ് അവസാന പുറത്തിറങ്ങിയ ചിത്രം.
Next Story