- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാ നിർമ്മാതാക്കൾക്കും മാതൃകയാക്കാവുന്ന കാര്യമാണ്; ആന്റോ ജോസഫിന്റെ സമ്മാനത്തെ കുറിച്ചു ഷമീർ മുഹമ്മദ്
കൊച്ചി: ആന്റോ ജോസഫ് നിർമ്മിച്ച മാളികപ്പുറത്തിന് പിന്നാലെ അദ്ദേഹം നിർമ്മാണ പങ്കാളിയായ 2018 ഉം തിയറ്ററുകളിൽ വലിയ വിജയമാവുകയാണ്. അതിനിടെ മാളികപ്പുറം സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് ആന്റോ ജോസഫ് തനിക്ക് നൽകിയ സമ്മാനത്തെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. തന്റെ അക്കൗണ്ടിലേക്ക് ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയിൽ നിന്നും കയറിയെന്ന് ചിത്രത്തിന്റെ എഡിറ്ററായിരുന്ന ഷമീർ മുഹമ്മദ് ഫേസ്‌ബുക്കിൽ കുറിച്ചു.
ആന്റോ ജോസഫിനെ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ ചിത്രം പ്രതീക്ഷച്ചതിലും വലിയ വിജയമായതോടെ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും തന്റെ വക ഒരു ചെറിയ സമ്മാനം നൽകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സിനിമ ടെക്നീഷ്യന്മാരുടെ കൂടിയാണ്, അവരുടെ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടേയും കൂടി ഫലമാണ് ഓരോ വിജയവും. ആ വിജയത്തിന് ശേഷം നിർമ്മാതാക്കൾ അവരെ വീണ്ടും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നര കോടി മുടക്കി നിർമ്മിച്ച ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
ഷെമീർ മുഹമ്മദിന്റെ കുറിപ്പ്
വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം ഇന്ന് എനിക്ക് ഉണ്ടായി , അതെഴുതണമെന്ന് തോന്നി . ഇന്ന് ഉച്ചക്ക് എനിക്ക് ഒരു മെസേജ് , എന്റെ അക്കോണ്ടിൽ ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയിൽ നിന്ന് കേറിയിരിക്കുന്നു . എനിക്ക് യാതൊരു വിധ പൈസയും അവിടെന്ന് ബാക്കി തരാൻ ഉണ്ടായില്ല . എന്താണെന്ന് അറിയാൻ ഞാൻ ആന്റോ ചേട്ടനെ വിളിച്ചു .' അത് എന്റെ ഒരു ചെറിയ സന്തോഷത്തിനാണ് ഷമീറേ , മാളികപ്പുറം നന്നായി വന്നില്ലേ , നമ്മൾ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ , അപ്പൊ നമ്മുടെ കൂടെ നിന്ന മാളികപ്പുറത്തിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ വക ചെറിയ ഒരു സമ്മാനം , അത്രയേ ഉള്ളു '. എല്ലാ നിർമ്മാതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഇതെന്ന് തോന്നി . പലരും ചെയ്യുന്നുണ്ടാകാം , പക്ഷെ എനിക്ക് ഇത് ആദ്യത്തെ അനുഭവമാണ് . സിനിമ ടെക്നീഷ്യന്മാരുടെ കൂടിയാണ് , അവരുടെ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടേയും കൂടി ഫലമാണ് ഓരോ വിജയവും . ആ വിജയത്തിന് ശേഷം നിർമ്മാതാക്കൾ അവരെ വീണ്ടും ഓർക്കണം . അങ്ങനെ ഓർക്കുന്ന ആന്റോ ചേട്ടന്റെ സ്വപ്‌ന സിനിമയായ 2018 തീയേറ്ററുകളിൽ വലിയ വിജയം സൃഷ്ട്ടിക്കുകയാണ് . ക്രീഡിറ്റ് ഒന്നും എടുക്കാൻ എവിടേം വരാതെ അയാൾ അടുത്ത സിനിമയുടെ തിരക്കിലാണ്.




