- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അന്ന് മമ്മൂക്കയുടേയും ജോഷി സാറിന്റേയും കൂടെ കൗരവരിൽ, ഇന്ന് അവരുടെ മക്കളുടെ ചിത്രത്തിൽ': കിങ് ഓഫ് കൊത്തയുടെ വിശേഷങ്ങളുമായി ശാന്തികൃഷ്ണ
കൊച്ചി: ഒരു കാലത്ത് മലയാള സിനിമയിലെ ശാലീനസൗന്ദര്യമായിരുന്നു ശാന്തി കൃഷ്ണ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് താരം അഭിനയിച്ചത്. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. ദുൽഖർ നായകനായി എത്തുന്ന കിങ് ഓഫ് കൊത്തയാണ് പുതിയ ചിത്രം. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാലതി എന്ന കഥാപാത്രത്തെയാണ് ശാന്തി കൃഷ്ണ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മമ്മൂട്ടിയുടേയും ജോഷിയുടേയും കൂടെ കൗരവരിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവരുടെ അടുത്ത തലമുറയ്‌ക്കൊപ്പം അഭിനയിക്കുകയാണ് എന്നുമാണ് ശാന്തി കൃഷ്ണ പറഞ്ഞത്. 'രണ്ടാമത്തെ ജനറേഷൻ ആൾക്കാരുമായാണ് ഞാൻ വർക്ക് ചെയ്യുന്നത്. ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകൻ ചേട്ടൻ ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് ഇപ്പോൾ കിങ് ഓഫ് കൊത്തയിൽ ഷമ്മി തിലകൻ, അഭിലാഷ് ജോഷി, ദുൽഖർ സൽമാൻ ഇവരോടൊപ്പം അഭിനയിക്കുന്നു. മമ്മൂക്ക, തിലകൻ, ജോഷി സാർ ന്റെ നെക്സ്റ്റ് ജനറേഷനിൽ ഒരു പടം ചെയ്യാൻ സാധിച്ചതിൽ അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു.''- ശാന്തി കൃഷ്ണ പറഞ്ഞു.
ദുൽഖർ എല്ലാവരുടേയും സ്വീറ്റ് ഹർട്ടാണെന്നാണ് നടി പറയുന്നത്. 'ദുൽഖർ സൽമാൻ എല്ലാവരുടെയും സ്വീറ്റ്‌ഹേർട്ട് ആണ് എന്റെയും കൂടിയാണ്, കൊത്ത മുഴുനീള ദുൽഖർ ചിത്രമാണ്, ദുൽഖറിന്റെ പടത്തിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്യുന്നു അതിൽ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. എനിക്ക് പ്രിയപ്പെട്ട ദുൽഖറിനോടൊപ്പം ആദ്യത്തെ ഒരു പടം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ്.'- ശാന്തികൃഷ്ണ കൂട്ടിച്ചേർത്തു.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു,