- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്‌സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ നിർബന്ധിച്ചു
ലോസ് ഏഞ്ചൽസ്: ഹോളിവുഡിനെ പിടിച്ചു കുലുക്കി ഒരു മീടൂ ആരോപണം. നിർമ്മാതാവും നടനുമായ റോബർട്ട് ഇവാൻസിനെതിരേ ആരോപണവുമായി രംഗത്തുവന്നത്. നടി ഷാരോൺ സ്റ്റോൺ ആണ്. സിനിമയിലെ ഒരു സെക്‌സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരം ബില്ലി ബാൾഡ്വിന്നിനൊപ്പം കിടക്കപങ്കിടാൻ ഇവാൻസ് തന്നെ നിർബന്ധിച്ചെന്ന് ഷാരോൺ പറയുന്നു. 1993 ൽ പുറത്തിറങ്ങി സിൽവർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ഷാരോൺ സ്റ്റോൺ പറഞ്ഞു.
ഒരു പോഡ് കാസ്റ്റിലായിരുന്നു ഷാരോണിന്റെ വെളിപ്പെടുത്തൽ. 'എന്നെ ഇവാൻസ് ഓഫീസിലേക്ക് വിളിപ്പിച്ചു. ബാൾഡ്വിന്നിനൊപ്പം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു. ഞാൻ അങ്ങനെ ചെയ്താൽ ബാൾഡ്വിന്നിന്റെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുമെന്ന് ഇവാൻസ് പറഞ്ഞു', ഷാരോൺ പറഞ്ഞു.
ഷാരോണിന്റെ ആരോപണത്തിനെതിരേ ബാൾഡ്വിൻ രംഗത്ത് വന്നിട്ടുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം ഷാരോൺ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം തനിക്ക് മനസ്സിലാകുന്നില്ലെന്ന് ബാൾഡ്വിൻ പറഞ്ഞു. തന്നോട് ഷാരോണിന് തോന്നിയ ക്രഷ് ഇതുവരെ മാറിയില്ലേ എന്നാണ് ബാൾഡ്വിൻ ചോദിക്കുന്നത്. 'ഷാരോണിന്റെ പ്രലോഭനത്തിൽ താൻ വീഴാത്തതുകൊണ്ടുള്ള വേദന ഇപ്പോഴും മാറിയില്ല. ഷരോണിന്റെ മേൽ ചെളിവാരിയെറാനുള്ള ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. പക്ഷേ നിശബ്ദനായിക്കുകയാണ്', ബാൾഡ്വിൻ പറഞ്ഞു.
ഈ സംഭവം ഷാരോൺ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും സിനിമയുടെയോ നടന്റെയോ നിർമ്മാതാവിന്റെയോ പേരോ പറഞ്ഞിട്ടില്ല. റോബർട്ട് ഇവാൻസ് 2019 ൽ അന്തരിക്കുകയും ചെയ്തു. ജീവിച്ചിരിപ്പില്ലാത്ത ഒരാളെക്കുറിച്ച് ആരോപണങ്ങൾ ഉയർത്തുന്നത് ഏകപക്ഷീയമാണെന്നും വിമർശകർ ആരോപിക്കുന്നു. റോസ്‌മെരീസ് ബേബി, ലൗവ് സ്റ്റോറി, ഗോഡ് ഫാദർ, ചൈനടൗൺ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ കൂടിയാണ് റോബർട്ട് ഇവാൻസ്. ഒരുപാട് സിനിമകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.