- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുഷ്പ കണ്ടത് 3 തവണ, അല്ലുവിന്റെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി; ഷാറുഖ് ഖാൻ
മുംബൈ: ജവാൻ സിനിമയെ പ്രശംസിച്ച് അല്ലു അർജുൻ പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ഷാറുഖ് ഖാൻ. എക്സിൽ താരം പങ്കുവെച്ച പോസ്റ്റിനാണ് കിങ് ഖാൻ മറുപടിയുമായെത്തിയത്. പുഷ്പ അടുപ്പിച്ച് മൂന്നുതവണ കണ്ട താൻ അല്ലു അർജുനിൽ നിന്ന പലതും പഠിച്ചുവെന്ന് ഷാറുഖ് പറഞ്ഞു.
സ്വന്തം അഭിനയ മികവുകൊണ്ട് തിയറ്ററിൽ തീ പടർത്തുന്ന അല്ലു അർജുൻ തന്റെ സ്വാഗിനെ പറ്റി പുകഴ്‌ത്തുന്നത് വിസ്മയകരമാണെന്ന് കിങ് ഖാൻ പറയുന്നു. അല്ലു അർജുന്റെ പ്രാർത്ഥനയ്ക്കു നന്ദി പറഞ്ഞ ഷാറുഖ് അല്ലുവിനെ നേരിട്ട് ആലിംഗനം ചെയ്യാൻ ഉടനെ എത്തുന്നതാണെന്നും കുറിച്ചു.
പ്രിയപ്പെട്ട അല്ലു അർജുൻ വളരെ നന്ദി. എനിക്ക് തന്ന വലിയ പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദിയുണ്ട്. സ്വാഗിനെ കുറിച്ച് പറയുമ്പോൾ തിയറ്ററിൽ തീപടർത്തുന്ന ആളാണ് എന്നെ പുകഴ്‌ത്തുന്നത്. ശരിക്കും ഇതെന്റെ ദിവസത്തെ ധന്യമാക്കി. വീണ്ടും ജവാൻ വിജയിച്ചതുപോലെ ഒരനുഭവമാണ് ഇപ്പോൾ ഉണ്ടാകുന്നത്. മൂന്നു ദിവസം അടുപ്പിച്ച് പുഷ്പ കണ്ടതിനാൽ നിങ്ങളിൽ നിന്ന് ഞാൻ ഏറെ പഠിച്ചു എന്നു സമ്മതിച്ചേ മതിയാകൂ. എന്റെ സ്നേഹത്തോടെയുള്ള ആലിംഗനം സ്വീകരിക്കൂ, ഇത് നേരിട്ടു തരാൻ ഞാൻ ഉറപ്പായും ഉടനേ നിങ്ങളെ കാണാൻ എത്തുന്നതാണ്. സ്വാഗിങ് തുടരുക. ഒരുപാട് സ്നേഹത്തോടെ-ഷാറുഖ് കുറിച്ചു.
'ജവാൻ' എന്ന ബ്ലോക്ക്‌ബസ്റ്റർ നൽകിയ മുഴുവൻ ടീമിനെയും സാങ്കേതിക വിദഗ്ധരെയും അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് പങ്കുവെച്ച അല്ലു അർജുൻ, ഷാറുഖ് ഖാന്റെ അഭിനയജീവിതത്തിലെ ഏറ്റവും മഹത്തായ കഥാപാത്രമാണ് ജവാനിലേത് എന്നാണു പറഞ്ഞത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാനുള്ള സ്വാഗുള്ള സൂപ്പർ താരമാണ് ഷാറുഖ് ഖാൻ എന്ന് അല്ലു അർജുൻ പ്രശംസിച്ചിരുന്നു. ജവാന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥിച്ചിരുന്നതായും അല്ലു വെളിപ്പെടുത്തി.