മുംബൈ: ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ ആവേശത്തിനിടയിൽ, നിർമ്മാതാക്കൾ മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിൽ ഒരു പോസ്റ്റ്-റിലീസ് പരിപാടി സംഘടിപ്പിച്ചു, അതിൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു. എന്നാൽ അമ്മയുടെ ജന്മദിനമായതിനാൽ നയൻതാരയ്ക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. അത് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് ഷാരൂഖ് ഖാൻ അവർക്ക് പ്രത്യേക ജന്മദിന ആശംസകൾ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

''ഈ മനോഹരമായ പരിപാടിയിൽ ഇന്ന് നയൻതാര ജി ഇവിടെ ഇല്ല. കാരണം ഇന്ന് അവരുടെ അമ്മയുടെ ജന്മദിനമാണ്.' തുടർന്ന് താരം 'ഹാപ്പി ബർത്ത്‌ഡേ ടു യൂ' ഗാനം ആലപിക്കുന്നു. ''ഈ സിനിമയുടെ ഭാഗമായതിന് നയൻ ജിക്ക് നന്ദി. ഒപ്പം ഇന്ന് വന്ന എല്ലാവരേയും പോലെ ഒരു സുഹൃത്തിനെപ്പോലെ സുന്ദരിയായ ദീപിക പദുക്കോണിന് വലിയ നന്ദി,' ഷാരൂഖ് പറഞ്ഞു.

റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടിട്ടും ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്സ് ഓഫീസ് കുതിപ്പിന് വേഗത കുറയുന്നില്ല. ചിത്രം ഇപ്പോൾ 400 കോടിക്ക് അടുത്ത് കുതിക്കുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽക് റിപ്പോർട്ട് ചെയ്തതുപോലെ, സെപ്റ്റംബർ 14 വ്യാഴാഴ്ച ജവാൻ 19.50 കോടി നേടിയെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ ആകെ കളക്ഷൻ 388.72 കോടി രൂപയായി.

വിജയ് സേതുപതി, നയൻതാര, യോഗിബാബു, പ്രിയാമണി തുടങ്ങിയ അനേകം ദക്ഷിണേന്ത്യൻ താരങ്ങളും സിനിമയുടെ ഭാഗമാണ്. സിനിമയിൽ ദീപികാ പദുക്കോണും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സാന്യ മൽഹോത്രയും മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദ്രനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലിയാണ് സിനിമ ഒരുക്കുന്നത്.