- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഡിയത്തിനുള്ളിൽ പുകവലിച്ച് ഷാരുഖ് ഖാൻ
കൊൽക്കത്ത: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളിൽ വച്ച് പുകവലിച്ച ഷാരൂഖ് ഖാൻ വിവാദത്തിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയാണ് താരം. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡനിൽ വച്ച് നടന്ന സൺറൈസസ് ഹൈദരാബാദിന് എതിരായ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്.
സ്റ്റേഡിയത്തിലെ വിഐപി ബോക്സിന് അകത്തുവച്ച് താരം സിഗരറ്റ് വലിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു.വീഡിയോ സോഷ്ൽ മീഡിയിയൽ എത്തിയതോടെയാണ് താരത്തിനെതിരെ വിമർശനം ഉയർന്നത്.
തന്റെ ടീമിനൊപ്പം ശക്തമായി നിലകൊള്ളുന്ന ഉടമയാണ് ഷാരുഖ് ഖാൻ. കൊൽക്കത്തയുടെ മത്സരങ്ങൾ കാണാൻ താരം നേരിട്ടെത്താറുണ്ട്. സീസണിലെ കൊൽക്കത്തയുടെ ആദ്യ മാച്ചാണ് ഈഡൻ ഗാർഡനിൽ നടന്നത്. മത്സരത്തിൽ ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അവസാന ഓവർ വരെ ആവേശം കത്തി നിന്ന മത്സരത്തിൽ നാല് റൺസിനായിരുന്നു ഷാരുഖിന്റെ ടീമിന്റെ വിജയം.