- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദിവസം രണ്ടു നേരം മാത്രം ഭക്ഷണം, ഒരു മണിക്കൂർ വ്യായാമം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ
മുംബൈ: ബോളിവുഡിലെ ബാദുഷായാണ് ഷാരൂഖ് ഖാൻ. മൂന്ന് പതിറ്റാണ്ടായി ഹിന്ദി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യം. അമ്പത്തിയേഴാം വയസിലും ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഷാരൂഖ് യുവാക്കളെ തോൽപ്പിക്കും. മെലിഞ്ഞ,അധികം വണ്ണമില്ലാത്ത ശരീരപ്രകൃതമുള്ള ഷാരൂഖ് ശരരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങളും ഡയറ്റുകളും മറ്റും അറിയാൻ ആരാധക ലോകം എന്നും കാത്തിരുന്നിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഭക്ഷണക്രമങ്ങളും ദിനചര്യയുമൊക്കെ ഒരു ഹെൽത്ത് വെബ് സൈറ്റിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഓൺലി മൈ ഹെൽത്ത് എന്ന ബ്ലോഗിങ് സൈറ്റിലാണ് ഷാരൂഖ് ഖാന്റെ പുതിയ വീഡിയോ. സാധാരണ ഭക്ഷണങ്ങൾ തന്നെയാണ് അദ്ദേഹം കഴിക്കാറുള്ളത്. പ്രധാനമായും ദിവസം രണ്ടു നേരമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഷാരൂഖ് പറയുന്നു. ഭക്ഷണക്രമത്തിൽ ധാന്യങ്ങൾ, ഗ്രിൽഡ് ചിക്കൻ, ബ്രൊക്കോളി, മുളപ്പിച്ച പയറുകൾ എന്നിവ ഉൾപ്പെടുത്താറുണ്ടെന്നും ഷാരൂഖ്ഖാൻ പറഞ്ഞു. സീസണൽ ഗ്രിൽ ചെയ്ത പച്ചക്കറികളാണ് ഷാരൂഖിന്റെ ഭക്ഷണത്തിലെ മറ്റൊരു പ്രധാന ഐറ്റം. ഇതിൽ നാരുകളുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് താരം പറയുന്നത്.
എന്നാൽ അടുത്തിടെ ബോളിവുഡിൽ സൂപ്പർ ഹിറ്റായ പത്താൻ എന്ന ചിത്രത്തിന് വേണ്ടി തികച്ചും വ്യത്യസ്തമായ ഭക്ഷണരീതിയാണ് ഷാരൂഖ് പിന്തുടർന്നത്. സ്‌കിൻലെസ് ചിക്കൻ, മുട്ടയുടെ വെള്ള, ബീൻസ്, എന്നിവയെല്ലാം ഷാരൂഖ് ഖാൻ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം സംസ്‌ക്കരിച്ച ധാന്യങ്ങളോ അതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളോ അദ്ദേഹം കഴിക്കാറില്ല. അതായത്, മൈദ, റവ, ആട്ട എന്നിവയൊന്നും താരം ഉപയോഗിക്കാറില്ലത്രെ.
ഒരു ദിവസം ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ ഷാരൂഖ് ഖാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലവുമുണ്ട്. കരിക്കിൻവെള്ളം, ജ്യൂസ് എന്നിവയും അദ്ദേഹം കുടിക്കുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഷാരൂഖ് പ്രധാനമായും കഴിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഡയറ്റീഷ്യനും വെളിപ്പെടുത്തിയിരുന്നു.