- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമലു സിനിമയെ അഭിനന്ദിച്ചു ശിവകാർത്തികേയൻ
കൊച്ചി: തെന്നിന്ത്യയിൽ മലയാള സിനിമ മിന്നി തിളങ്ങുന്ന സമയാണ് ഇപ്പോൾ. പ്രേമലു സിനിമയുടെ വലിയ തരംഗമാണ് സൃഷ്ടിച്ചത്. സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് തമിഴ്താരം ശിവകാർത്തികേയൻ. ആ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ശ്യാം മോഹൻ പങ്കുവച്ചിരിക്കുകയാണ്.
ഒരു കൊച്ചു സിനിമയായി തിയേറ്ററിലെത്തി പിന്നീട് തരംഗം സൃഷ്ടിച്ച സിനിമയാണ് 'പ്രേമലു'. പല സിനിമകൾ വന്നു പോയെങ്കിലും യുവതാരനിരയിൽ ശ്രദ്ധേയനായ നസ്ലെനും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കേരളത്തിൽ ചെറുതല്ലാത്ത ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പർതാര, സംവിധായക ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് പ്രേമലു നേടിയത് ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. ഈ റൊമാന്റിക് കോമഡി ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ പ്രേമലു സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് ശിവകാർത്തികേയൻ. അതിലെ മറ്റൊരു പ്രധാന കഥാപാത്രമായ ശ്യാം മോഹന്റെ പ്രകടനത്തെയും ശിവകാർത്തികേയൻ പ്രശംസിച്ചിരുന്നു. ആ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ശ്യാം മോഹൻ പങ്കുവച്ചിട്ടുമുണ്ട്.
"ബഹുമാന്യരായ കലാകാരന്മാരിൽ നിന്നുള്ള വ്യക്തിപരമായ അഭിനന്ദന സന്ദേശങ്ങളെക്കുറിച്ച് വീമ്പിളക്കുന്നതിൽ നിന്ന് ഞാൻ സാധാരണയായി വിട്ടുനിൽക്കാറുണ്ട്, എന്നാൽ ഇത് എന്നെത്തന്നെ നിലനിർത്താൻ കഴിയാത്തത്ര അർത്ഥവത്തായിരുന്നു! അദ്ദേഹത്തിന്റെ യാത്രയിലൂടെ ഒരു പ്രചോദനമായതിനാൽ, അമരനിൽ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ അളിയനായി സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് അവിശ്വസനീയമാംവിധം ഭാഗ്യമായി കരുതുന്നു. സെറ്റിൽ എന്നോടുള്ള അദ്ദേഹത്തിന്റെ ദയ ശരിക്കും ശ്രദ്ധേയമായിരുന്നു. ആത്മാർത്ഥമായി നന്ദി, സർ!..." എന്നാണ് ശ്യാം മോഹൻ കുറിച്ചത്. അതിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.
ബ്ലോക്ക്‌ബസ്റ്ററായി മാറിയ ഗിരീഷ് എ ഡി ചിത്രം തമിഴ്,തെലുങ്ക് നാടുകളിലും വിജയം ആവർത്തിച്ചിരുന്നു. മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 29 ന് സിനിമ ഒ.ടി.ടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.