- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാന്‍ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോള്‍ ജീവിതത്തില്‍ താങ്ങായി നിന്ന ആളാണ് ദര്‍ഫ;അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് ചിന്തിക്കുന്നത്: വിവാഹം ആഘോഷമാക്കി നടന് ഷിയാസ് കരീം; കല്യാണത്തില്‍ പങ്കെടത്ത് സുഹൃത്തുക്കും കുടുംബവും
അഭിനേതാവും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. സിനിമ ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. ഇരുവരുടെയും വിവാഹം തീരുമാനിച്ചുവെന്നും, നവംബര്‍ 25ന് വിവാഹം കഴിക്കുമെന്നും ഷിയാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസ്സില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫയെന്നും, അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും സുഹൃത്തുക്കളായി തീരുകയുമായിരുന്നെന്ന് ഷിയാസ് പറഞ്ഞിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018'-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്. വിവാഹശേഷം ഇരുവരും ഗള്ഫിലേക്ക്പോകുമെന്ന് ഷിയാസ് പറഞ്ഞു.
ഞാന്‍ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോള്‍ ജീവിതത്തില്‍ താങ്ങായി നിന്ന ആളാണ് ദര്‍ഫ. അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് ചിന്തിക്കുന്നതെന്നാണ് സൗഹൃദം വിവാഹത്തിലെത്തിയ കഥ വിവരിച്ച് ഷിയാസ് പറഞ്ഞത്. ദര്‍ഫയുമൊത്തുള്ള ഷിയാസിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ബിഗ് ബോസ് താരങ്ങള്‍ മിക്കവരും ഷിയാസിന്റെ വിവാഹത്തിന് എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കേസും വിവാദങ്ങളുമായി ഷിയാസ് കരീം വലയുകയായിരുന്നു. മുന്‍പ് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞതുമായിരുന്നു. എന്നാല്‍ പിന്നീട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ് ഷിയാസിന് മേല്‍ വന്നതോടെ ആ വിവാഹം മുടങ്ങി. ശേഷമാണ് ദര്‍ഫ ഷിയാസിന്റെ ജീവിതത്തിലേക്ക് വന്നത്. ഇരുവരും തമ്മില്‍ 12 വയസ് പ്രായ വ്യത്യാസമുണ്ട്.