- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനത്താവളത്തിൽ ശ്രുതി ഹാസനെ വിടാതെ പിന്തുർന്ന് ശല്യപ്പെടുത്തി ആരാധകൻ, വിമർശനം; വീഡിയോ
മുംബൈ: വിമാനത്താവളത്തിൽ വന്നിറങ്ങിയ നടി ശ്രുതി ഹാസനെ പിന്തുടർന്ന് ശല്യപ്പെടുത്തിയ ആരാധകനെതിരെ രൂക്ഷ വിമർശനം. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് സംഭവം. കൂടെ നിന്ന് ഒരു ഫോട്ടോ വേണം എന്ന് ആരാധകൻ ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. ഫോട്ടോ എടുത്ത ശേഷവും ഇയാൾ താരത്തിന്റെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു.
ആരാണ് ഇയാൾ എന്ന് ശ്രുതി ഹാസൻ ചുറ്റുമുള്ളവരോട് അന്വേഷിക്കുന്നുണ്ട്. താരം കാറിൽ കയറുന്നതു വരെ ഇയാൾ ശ്രുതി ഹാസനെ പിന്തുടന്നു. അവിടെ നിന്നും അയാൾ വീണ്ടും ഒരു സെൽഫി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നിങ്ങളെ അറിയില്ലെന്ന് പറഞ്ഞ് താരം കാറിൽ കയറുന്നതും വിഡിയോയിൽ കാണാം.
ഇയാൾക്കെതിരെ സമൂഹമാധ്യമങ്ങളിലും അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സെലിബ്രിറ്റികൾക്കും അവരുടെതായ സ്വകാര്യതയുണ്ടെന്നും അത് മാനിക്കണമെന്നും വിഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തു.
Next Story