സിനിമാ കരിയറിന്റെ തുടക്കകാലത്ത് സിനിമയിൽ അവസരങ്ങൾ ചോദിച്ച് വാങ്ങാൻ മടിയുണ്ടായിരുന്നെന്ന് നടി ശ്രുതി രാമചന്ദ്രൻ വെളിപ്പെടുത്തി. എന്നാൽ, ഇന്ന് തനിക്ക് താൽപ്പര്യമുള്ള പ്രോജക്റ്റുകളിൽ സഹകരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറയാൻ മടിയില്ലെന്നും താരം വ്യക്തമാക്കി. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രുതി രാമചന്ദ്രൻ തന്റെ കാഴ്ചപ്പാടുകളിലുണ്ടായ ഈ മാറ്റം പങ്കുവെച്ചത്.

"ചാൻസ് ചോദിക്കാൻ പണ്ട് മടിയുണ്ടായിരുന്നു. കാരണം അത് എങ്ങനെയാണ് ചോദിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയിൽ ആരെയും നേരിട്ട് പരിചയമില്ലായിരുന്നു. ഇൻഡസ്ട്രിയെക്കുറിച്ച് പല കഥകളും കേട്ടിരുന്നത് കൊണ്ട്, ചോദിച്ചാൽ ശരിയാകുമോ എന്ന പേടിയുണ്ടായിരുന്നു," ശ്രുതി പറഞ്ഞു.

എന്നാൽ ഇന്ന് ആ മടിയില്ലെന്നും താരം കൂട്ടിച്ചേർത്തു. "എനിക്ക് ഒരാളുടെ വർക്ക് ഇഷ്ടമായാൽ, അവർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറയും. അതാണ് എന്റെ ചാൻസ് ചോദിക്കൽ. സത്യസന്ധമായി ഒരാളുടെ പ്രവർത്തി ഇഷ്ടമായാൽ, അവർക്കൊപ്പം സഹകരിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുന്നത് ഇപ്പോൾ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല," അവർ വ്യക്തമാക്കി. ഏകദേശം മൂന്ന് വർഷം മുൻപ് വരെ ഇത് പറയാൻ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നും ലജ്ജ തോന്നിയിരുന്നു എന്നും ശ്രുതി ഓർമ്മിച്ചു.