- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുറച്ച് നേരം വാ തുറന്ന് ഇരുന്നു...; എന്തരോ വരട്ടെ എന്ന മോഡായിരുന്നു..!!' ആര്യയുമായി വിവാഹം തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി സിബിൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
കൊച്ചി: ടെലിവിഷൻ താരങ്ങളായ ആര്യയും സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ ഒരുങ്ങുന്നു. ഈ വർഷം ചിങ്ങമാസത്തിൽ വിവാഹം നടക്കുമെങ്കിലും കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ആര്യ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് സിബിൻ രംഗത്തെത്തിയിരിക്കുകയാണ്. 'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്നും, ചടങ്ങുകൾ എവിടെ നടത്തണം എന്ന കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമെടുക്കാനുള്ളതെന്നും സിബിൻ അറിയിച്ചു. താനാണ് ആര്യയുടെ അമ്മയോട് വിവാഹക്കാര്യം ആദ്യം സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. "ആര്യയുടെ അമ്മയോട് ഞാൻ നേരിട്ടാണ് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. ആദ്യമൊക്കെ അമ്മയ്ക്ക് അവിശ്വസനീയമായി തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഞാനും ആര്യയുടെ അമ്മയും തമ്മിൽ നല്ല സൗഹൃദത്തിലാണ്," സിബിൻ പറഞ്ഞു.
ആര്യയുടെ സഹോദരി അഞ്ജു തനിക്ക് സഹോദരിയെപ്പോലെയാണെന്നും, ബിഗ് ബോസ് പരിപാടിക്ക് ശേഷം ഒരിക്കൽ അഞ്ജുവിന്റെ ഡയറി വായിക്കാനിടയായെന്നും സിബിൻ ഓർത്തെടുത്തു. "എന്നെയും ആര്യയെയും കുറിച്ച് വളരെ നല്ല കാര്യങ്ങളാണ് അവൾ ഡയറിയിൽ എഴുതിയിരുന്നത്. ഞങ്ങൾ വിവാഹിതരായാൽ അത് വളരെ സന്തോഷകരമായിരിക്കുമെന്ന് തോന്നുന്നുവെന്ന് അവൾ എഴുതിയിരുന്നു. അച്ഛനുള്ള കത്തുകളായാണ് ഡയറിയിൽ ഈ കാര്യങ്ങളെല്ലാം കുറിച്ചിരുന്നത്," സിബിൻ കൂട്ടിച്ചേർത്തു. തന്റെ വീട്ടുകാരുമായി വിവാഹക്കാര്യം സംസാരിച്ചത് ഒരു കോൺഫറൻസ് കോൾ വഴിയാണെന്നും, അതിൽ ആര്യയും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ ചാനലിലെ 'സ്റ്റാർട്ട് മ്യൂസിക്' എന്ന പരിപാടിയിലൂടെയാണ് താനും ആര്യയും കൂടുതൽ അടുക്കുന്നതെന്ന് സിബിൻ പറഞ്ഞു. "പരിപാടിക്ക് മുൻപേ ഞങ്ങൾ പരസ്പരം പരിചയമുണ്ടായിരുന്നു. എന്നാൽ അവൾ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ ഒരു സാധ്യതയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു," സിബിൻ കൂട്ടിച്ചേർത്തു.
ഇരുവരുടെയും വിവാഹത്തെ ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിൽ സിബിൻ പങ്കുവെച്ച ഓർമ്മകളും വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.