ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി. ആഷ്‌ന ഷ്‌റോഫാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്.

'നീയാണെന്റെ ആലയം' എന്ന ക്യാപ്ഷനൊപ്പമാണ് അര്‍മാന്‍ വിവാഹചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിലാണ് ആഷ്ന വിവാഹവേദിയിലെത്തിയത്. പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണി സ്യൂട്ടാണ് അര്‍മാന്റെ വേഷം. 2023 ഓഗസ്റ്റിലായിരുന്നു അര്‍മാന്റേയും ആഷ്നയുടേയും വിവാഹനിശ്ചയം. വജാ തും ഹോ, അലൈ വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അര്‍മാന്‍ ആലപിച്ചിട്ടുണ്ട്. ഫാഷന്‍, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന.