ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനായ ആക്ഷന്‍ ഫാന്റസി ചിത്രമാണ് 'മാവീരന്‍'. സിനിമയ്ക്ക് തീയറ്ററില്‍ മികച്ച പ്രതികരണാണ് ലഭിച്ചത്. സിനിമയിലെ ശിവകാര്‍ത്തികേയന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടന്‍. തന്റെ മുന്‍നിലപാടുകള്‍ മാറ്റിക്കൊണ്ടാണ് നടന്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഒരു സിനിമയുടെ ആദ്യ ഭാഗം വലിയ വിജയമാകുമ്പോള്‍ രണ്ടാം ഭാഗത്തിന് പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സിനിമയുടെ പരാജയത്തിന് കാരണമാകും. ഈ സമ്മര്‍ദ്ദം എനിക്ക് ഭയമാണ്. ഒരേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിനേക്കാള്‍ പുതിയ കഥകളും കഥാപാത്രങ്ങളും ചെയ്യുന്നതിലാണ് എനിക്ക് കൂടുതല്‍ താല്പര്യം.

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ മാവീരന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് കാരണം വളരെ വ്യത്യസ്തമായ ഒരു സ്‌ക്രിപ്റ്റ് ആയിരുന്നു ആ സിനിമയുടേത്. മിഷ്‌കിന്‍, അദിതി ശങ്കര്‍, സുനില്‍, സരിത, യോഗി ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. മഡോണ്‍ അശ്വിന്‍, ചന്ദ്രു അന്‍പഴഗന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമക്കായി തിരക്കഥ ഒരുക്കിയത്. ശാന്തി ടാക്കീസിന്റെ ബാനറില്‍ അരുണ്‍ വിശ്വ ആണ് സിനിമ നിര്‍മിച്ചത്.

ഡോണ്‍, എസ്‌കെ 20 തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം അവയുടെ രണ്ടാം ഭാഗങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അപ്പോഴൊക്കെ ഞാനെന്റെ ഭയത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയുടെ കഥ പൂര്‍ണമായും പറയാന്‍ രണ്ടാം ഭാഗം ആവശ്യമാണെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.