- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഒന്നോ രണ്ടോ വട്ടമല്ല..ഇങ്ങനെ; അവർക്ക് കാര്യമായി എന്തോ..പ്രശ്നമുണ്ട്; സാധാരണ ബോധമുള്ള മനുഷ്യർ ഇതുപോലെ പെരുമാറില്ല; സത്യഭാമയുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്നേഹ ശ്രീകുമാർ
കലാമണ്ഡലം സത്യഭാമ തനിക്കെതിരെ നടത്തിയ ദേഹനിന്ദാപരവും കുടുംബത്തെ അധിക്ഷേപിക്കുന്നതുമായ ഫേസ്ബുക്ക് വീഡിയോയിലെ പരാമർശങ്ങളിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ. ഭീഷണികളിൽ താൻ ഭയപ്പെടുന്നില്ലെന്നും നിറത്തിന്റെയോ ജാതിയുടെയോ വംശീയതയുടെയോ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് മാതാപിതാക്കൾ പഠിപ്പിച്ചിട്ടില്ലെന്നും സ്നേഹ വ്യക്തമാക്കി. നേരത്തെ, നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപ പരാമർശങ്ങളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സത്യഭാമ സ്നേഹയെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചത്.
സത്യഭാമയുടെ വീഡിയോ കണ്ടപ്പോൾ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് തോന്നിയെന്നും, പലരും വിളിച്ചു ചോദിച്ചപ്പോഴും താൻ ഇതേ നിലപാടാണ് എടുത്തതെന്നും സ്നേഹ പറഞ്ഞു. ഒരു സാധാരണ മനുഷ്യൻ സംസാരിക്കുന്നതിന് അപ്പുറം നിലവാരം കുറഞ്ഞ രീതിയിലാണ് സത്യഭാമയുടെ സംസാരമെന്നും സ്നേഹ കൂട്ടിച്ചേർത്തു. 'പിണ്ഡോദരി മോളെ' എന്ന് അഭിസംബോധന ചെയ്താണ് സത്യഭാമ സ്നേഹയെ അധിക്ഷേപിച്ചത്. സ്നേഹയുടെ ഹിറ്റ് ആക്ഷേപഹാസ്യ പരിപാടിയായ 'മറിമായ'ത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സത്യഭാമ ഇതിലൂടെ ലക്ഷ്യം വെച്ചതെങ്കിലും, ഈ കഥാപാത്രത്തിലൂടെ ആളുകൾ തന്നെ അറിയുന്നതിൽ അഭിമാനമുണ്ടെന്ന് സ്നേഹ ശ്രീകുമാർ വ്യക്തമാക്കി.
"മറിമായം" എന്ന ഷോ 15 വർഷമായി വിജയകരമായി മുന്നോട്ട് പോകുന്നു. എന്നാൽ അതിന് ഇത്രയും ആരാധകരുണ്ടെന്ന് ഈ ദിവസങ്ങളിൽ താൻ അനുഭവിച്ചറിഞ്ഞെന്നും, സകല മലയാളികളും തനിക്ക് വേണ്ടി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും സ്നേഹ പറഞ്ഞു. 'കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തി' എന്നും സത്യഭാമ വീഡിയോയിൽ സ്നേഹയെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ താൻ ഓട്ടംതുള്ളൽ പഠിച്ചത് കലാമണ്ഡലത്തിൽ നിന്നല്ലെന്നും, തിയേറ്റർ ആർട്സിൽ എം.എയും എം.ഫിലും പൂർത്തിയാക്കിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നതെന്നും നടി കൂട്ടിച്ചേർത്തു. തുള്ളൽക്കാരിയാണെന്ന് ആരെങ്കിലും പറഞ്ഞപ്പോൾ സത്യഭാമയ്ക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും സ്നേഹ സൂചിപ്പിച്ചു.




