- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരിച്ചുവരാന് പരമാവധി ശ്രമിച്ചു; പക്ഷെ തോറ്റുപോയി...ഇത് അവസാനമാണെന്ന് തോന്നുന്നു; ഇനി തിരിച്ചുവന്നാൽ കാണാം...!!'; മല്ലു ട്രാവലറിന്റെ ഇൻസ്റ്റ സ്റ്റോറി കണ്ട് ആരാധകർക്ക് ഞെട്ടൽ; ഒട്ടും സുഖമില്ലെന്ന് വെളിപ്പെടുത്തി പോസ്റ്റ്; ഗെറ്റ്..വെൽ സൂൺ ബ്രോ..എന്ന് കമെന്റുകൾ; റാപ്റ്റോർ ബോയ് ഷക്കീറിന് സംഭവിച്ചതെന്ത്?
കോഴിക്കോട്: പ്രമുഖ ട്രാവൽ വ്‌ളോഗർ ഷക്കീർ സുബാന്റെ ഇൻസ്റ്റ പോസ്റ്റ് കണ്ട ആരാധകർ ഒന്ന് ഞെട്ടി. സോഷ്യൽ മീഡിയയിൽ 'മല്ലു ട്രാവലർ' എന്ന പേരിൽ അറിയപ്പെടുന്ന ഷക്കീർ തന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെക്കുറിച്ചും ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ചുമുള്ള അനിശ്ചിതത്വം പങ്കുവെച്ച് രംഗത്തെത്തി. കഴിഞ്ഞയാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പുതിയ പോസ്റ്റ് ചർച്ചയാകുന്നത്.
"തിരിച്ചുവരാൻ പരമാവധി ശ്രമിച്ചു, പക്ഷേ തോറ്റുപോയി. ഇത് അവസാനമാണെന്ന് തോന്നുന്നു," എന്നാണ് മല്ലു ട്രാവലർ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പിൽ പറയുന്നത്. എന്നാൽ, തന്റെ ആരോഗ്യപ്രശ്നങ്ങളുടെ കാരണം എന്താണെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നില്ല. ഇത് ആരാധകരിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ നിരവധി പേരാണ് കമന്റുകളിലൂടെ അന്വേഷിക്കുന്നത്.
ഏകദേശം ഒരാഴ്ച മുൻപാണ്, 'പ്രിയപ്പെട്ടവരെ, ശാരീരികമായി കുറച്ച് പ്രശ്നങ്ങളുള്ളതുകൊണ്ട്, തത്കാലം മാറി നിൽക്കുകയാണ്. നിങ്ങളുടെയെല്ലാം പ്രാർത്ഥന ഉണ്ടാകണം. ഞാൻ ഇല്ലെന്ന് വെച്ച് വയ്‌കോ പെർഫ്യൂംസ് നിങ്ങൾ സപ്പോർട്ട് ചെയ്യാതെ നിൽക്കരുത്, നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രം ആയിരിക്കും. തിരിച്ചു വന്നാൽ കാണാം...' എന്ന തരത്തിലുള്ള ഒരു കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ട്രാവൽ വ്‌ളോഗർമാരിൽ ഒരാളാണ് മല്ലു ട്രാവലർ. അദ്ദേഹത്തിന്റെ ഈ ആശങ്ക നിറഞ്ഞ വാക്കുകൾ ആരാധകരെ കൂടുതൽ വിഷമത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, അടുത്തിടെ മല്ലു ട്രാവലർക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളും ഉയർന്നിരുന്നു. സൗദി അറേബ്യൻ വനിതയെ അഭിമുഖത്തിനെന്ന പേരിൽ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, ഈ ആരോപണങ്ങൾ വ്യാജമാണെന്ന വാദവുമായി അദ്ദേഹം അന്ന് രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. മല്ലു ട്രാവലറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, അദ്ദേഹത്തിന്റെ സുഗമമായ തിരിച്ചുവരവിനായി ആരാധകർ പ്രാർത്ഥനകളുമായി കാത്തിരിക്കുകയാണ്.