- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മുമ്പ് അവർ മതം മാറി; പേര് സഹിതം മാറ്റിയിരുന്നു; പക്ഷെ കൂടുതൽ പേരും വിളിച്ചിരുന്നത് ഷർമ്മിള എന്നായിരുന്നു; അമ്മയെക്കുറിച്ച് തുറന്നുപറഞ്ഞ് സോഹ അലിഖാൻ
ഡൽഹി: ഇതിഹാസ നടി ഷർമ്മിള ടാഗോർ, പ്രശസ്ത ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നും അന്ന് 'ആയിഷ' എന്ന പേര് സ്വീകരിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മകൾ കൂടിയായ നടി സോഹ അലി ഖാൻ. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലാണ് സോഹ ഈ വിവരങ്ങൾ പങ്കുവെച്ചത്.
തൻ്റെ മാതാപിതാക്കളായ ഷർമ്മിള ടാഗോറിനും ടൈഗർ പട്ടൗഡിക്കും അവരുടെ വിവാഹത്തിൽ യാതൊരു തടസ്സങ്ങളുമുണ്ടായിരുന്നില്ലെന്നും സോഹ പറഞ്ഞു. വിവാഹത്തിന് മുന്നോടിയായി ഷർമ്മിള ടാഗോർ മതം മാറിയെന്നും പേര് 'ആയിഷ' എന്നായെന്നും സോഹ വ്യക്തമാക്കി. എന്നാൽ, ഔദ്യോഗികമായി താരം അറിയപ്പെട്ടിരുന്നത് ഷർമ്മിള ടാഗോർ എന്ന പേരിൽ തന്നെയായിരുന്നു. ഇത് ചില സമയങ്ങളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു.
മുമ്പ് സിമി ഗരേവാളിൻ്റെ പരിപാടിയിൽ, മൻസൂർ അലി ഖാൻ പട്ടൗഡി 'ആയിഷ' എന്ന പേര് നിർദ്ദേശിച്ചതായി ഷർമ്മിള ടാഗോർ തന്നെ പരാമർശിച്ചിരുന്നു. താൻ വലിയ മതവിശ്വാസിയല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഹിന്ദുമതത്തെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും കൂടുതൽ ധാരണയുണ്ടെന്നും ഷർമ്മിള ടാഗോർ അന്ന് പറഞ്ഞിരുന്നു. തൻ്റെ വിവാഹത്തോടുള്ള സമൂഹം അസഹിഷ്ണുത കാണിച്ചിരുന്നതായി ഷർമ്മിള ടാഗോർ മുൻപ് ബർഖ ദത്തിനോട് വെളിപ്പെടുത്തിയിരുന്നു. വിവാഹസമയത്ത് തൻ്റെ മാതാപിതാക്കൾക്ക് വധഭീഷണികൾ ലഭിച്ചിരുന്നതായും ടൈഗറിൻ്റെ കുടുംബത്തിനും ആശങ്കകളുണ്ടായിരുന്നതായും അവർ പറഞ്ഞിരുന്നു.