- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്നേഹത്തിൽ ശരീരഭാരം കുറയ്ക്കാൻ മറന്നു
മുംബൈ: മകൻ ജനിച്ചതിനു ശേഷം 32 കിലോ ഭാരം കൂടിയെന്ന് ബോളിവുഡ് നടി സോനം കപൂർ. തുടക്കത്തിൽ ഇത് തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു എന്നാണ് താരം പറയുന്നത്. എന്നാൽ പിന്നീട് മകനോടുള്ള താൽപ്പര്യത്തിൽ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സോനം കൂട്ടിച്ചേർത്തു.
എനിക്ക് 32 കിലോ കൂടി. സത്യം പറഞ്ഞാൽ തുടക്കത്തിൽ അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എന്നാൽ പിന്നീട് കുഞ്ഞായി എല്ലാം. വർക്കൗട്ട് ചെയ്യുന്നതിനെക്കുറിച്ചും ശരിയായി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുമെല്ലാം ആലോചിക്കാതെയായി. ഒന്നര വർഷം എടുത്തു അതിൽ നിന്ന് പുറത്തുവരാൻ. അത് വളരെ പതിയെ ആയിരുന്നു. പതിയെ തന്നെയായിരിക്കണം. കാരണം പുതിയ നിങ്ങളുമായി നിങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. - സോനം കപൂർ പറഞ്ഞു.
ശാരീര ഭാരം കൂടുക എന്നതു മാത്രമല്ല പല മാറ്റങ്ങളും പ്രസവശേഷം ഉണ്ടാകും എന്നാണ് താരം പറയുന്നത്. നിങ്ങളുടെ ജീവിതത്തിലെ എല്ലാം മാറും. നിങ്ങൾക്ക് നിങ്ങളോടുള്ള ബന്ധവും ഭർത്താവിനോടുള്ള ബന്ധവുമെല്ലാം മാറും. ശരീരത്തെക്കുറിച്ച് പഴയ പോലെ ചിന്തിക്കാനെ പോകുന്നില്ല. ഞാൻ എന്നും എന്നെ അംഗീകരിച്ചിരുന്നു. ഈ എന്നെയും അംഗീകരിക്കാൻ ഞാൻ തീരുമാനിച്ചു.- താരം കൂട്ടിച്ചേർത്തു.
2022ലാണ് സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും കുഞ്ഞ് ജനിക്കുന്നത്. വായു എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ആദ്യ ശരീരഭാരം 20 കിലോ കുറച്ചെന്ന് സോനം വെളിപ്പെടുത്തിയിരുന്നു.