- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ച് വരവ് ഗംഭീരമാക്കി നസ്രിയ; എങ്ങും മികച്ച റിപ്പോർട്ടുകൾ; വിജയ കുതിപ്പ് തുടർന്ന് 'സൂക്ഷ്മദര്ശിനി'; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്; നേട്ടം 50 കോടിയിലേക്ക് ?
കൊച്ചി: ഒരിടവേളക്ക് ശേഷം നസ്രിയ മലയാളത്തിൽ തിരിച്ചെത്തിയ ചിത്രമായിരുന്നു 'സൂക്ഷ്‍മദര്‍ശിനി'. എം സി സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫാണ് നായകനായെത്തിയത്. നവംബര്‍ 22ന് റിലീസായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. കൂടാതെ ബോക്സ് ഓഫീസിലും ചിത്രം കാര്യമായ നേട്ടമുണ്ടാക്കി. വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നതെന്നാണ് കളക്‌ഷൻ റിപ്പോർട്ടികളിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഇപ്പോഴിതാ റിലീസ് ചെയ്ത് ഇതുവരെ ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം 41.30 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം 18.50 കോടിയോളം രൂപ സൂക്ഷ്മദര്‍ശിനി സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും 4.75 കോടിയും ഓവർസീസിൽ നിന്നും 18.05 കോടിയും ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ച ചിത്തത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. സംഗീതം ഒരുക്കിയത് ക്രിസ്റ്റോ സേവ്യർ. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.