- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ട് പെൺകുട്ടികൾ തമ്മിൽ ഉള്ള ബന്ധത്തെ ..സുഹൃത്ത് ബന്ധമെന്നും..വിളിക്കാം..; സമൂഹം ഇതെല്ലാം മറന്നിരിക്കുന്നു'; അശ്വതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗമ്യ
മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയായ വി എസ് സൗമ്യ, സഹനടിയും സുഹൃത്തുമായ അശ്വതി എസ്. നായർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. "രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെ..സുഹൃത്ത് ബന്ധമെന്നും വിളിക്കാം..മറന്നുപോയ സമൂഹത്തിൽ നിന്നും വീണ്ടുമിതാ ഒരു പെണ്ണ് സുഹൃത്തുക്കൾ കൂടി" എന്ന സൗമ്യയുടെ കുറിപ്പാണ് പലരുടെയും ശ്രദ്ധയാകർഷിച്ചത്.
'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെയാണ് സൗമ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ടീച്ചറമ്മ' എന്ന സീരിയലിൽ കനി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. കൂടാതെ, സൗമ്യ ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ്. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിനിയായ സൗമ്യ, പാല അൽഫോൺസ കോളേജിൽ ബി.കോം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. 'ലേഡീസ് റൂമി'ന്റെ സംവിധായകൻ സൗമ്യയുടെ ഇൻസ്റ്റാഗ്രാം വീഡിയോകൾ കണ്ടാണ് അവരെ സീരിയലിലേക്ക് ക്ഷണിച്ചത്.
അശ്വതി എസ്. നായർ, 'ഉപ്പും മുളകും' എന്ന പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ്. വീഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ഇവർ, സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരിക്കെയാണ് 'ഉപ്പും മുളകും' പരമ്പരയിൽ അവസരം ലഭിച്ചത്.
സൗമ്യ പങ്കുവെച്ച ചിത്രത്തിനും കുറിപ്പിനും താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെയും ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള അവകാശത്തെയും ഉയർത്തിക്കാട്ടുന്ന കമന്റുകളാണ് ഏറെയും. ആത്മാർത്ഥമായ സൗഹൃദങ്ങൾക്ക് പ്രോത്സാഹനവും ആശംസകളും നേർന്നുകൊണ്ടുള്ള പ്രതികരണങ്ങളും ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്