- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മറ്റൊരു മുഖം കണ്ടിട്ടുള്ളത് അമ്മ..മാത്രമാണ്; എന്നിട്ടും എന്നെ കളഞ്ഞില്ല; ആ മോശം വേർഷൻ ഭർത്താവിന്റെ വീട്ടുകാർ പോലും അങ്ങനെ കണ്ടിട്ടില്ല; തുറന്നുപറഞ്ഞ് സൗഭാഗ്യ

പ്രസവാനന്തര വിഷാദത്തെയും മൂഡ് സ്വിങ്ങ്‌സിനെയും തുടർന്ന് അമ്മ താര കല്യാണിനോട് മോശമായി പെരുമാറിയിരുന്നതായി തുറന്നു പറഞ്ഞ് നർത്തകിയും അഭിനേത്രിയുമായ സൗഭാഗ്യ വെങ്കിടേഷ്. ഒരു ചാനൽ പരിപാടിക്കിടെ വികാരാധീനയായി സൗഭാഗ്യ നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമായി. തന്റെ മോശം അവസ്ഥകൾക്ക് സാക്ഷിയായത് അമ്മ മാത്രമാണെന്നും, അവർ തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പൊതുവേദിയിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
പ്രസവാനന്തരം പലർക്കും പോസ്റ്റ്പാർട്ടം ഡിപ്രഷനും മൂഡ് സ്വിങ്ങ്‌സുമൊക്കെ ഉണ്ടാകാറുണ്ടെന്ന് സൗഭാഗ്യ പറഞ്ഞു. "എൻ്റെ ആ മോശം അവസ്ഥ കണ്ടിട്ടുള്ളത് എൻ്റെ അമ്മ മാത്രമാണ്. ഭർത്താവോ ഭർത്താവിൻ്റെ വീട്ടുകാരോ പോലും കണ്ടിട്ടില്ല. എൻ്റെ ഏറ്റവും മോശം വേർഷൻ കണ്ടിട്ടുള്ളത് എൻ്റെ അമ്മ മാത്രമാണ്," സൗഭാഗ്യ വ്യക്തമാക്കി. ആ സമയത്ത് ദേഷ്യത്തോടെ അമ്മയോട് സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അമ്മ തന്നെ ചേർത്തുപിടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. മൂഡ് സ്വിങ്ങ്‌സ് കാരണമാണ് താൻ അങ്ങനെ പെരുമാറിയതെന്നും, അത് മനഃപൂർവം ചെയ്തതല്ലെന്നും സൗഭാഗ്യ ഏറ്റുപറഞ്ഞു. അമ്മ ചെയ്തത് തെറ്റാണോ എന്ന് ആ സമയത്ത് അവർക്ക് തോന്നിയിരിക്കാമെങ്കിലും, അതായിരുന്നില്ല കാരണമെന്നും സൗഭാഗ്യ വിശദീകരിച്ചു. ഈ വേദിയിൽ വെച്ച് അമ്മയോട് ക്ഷമ ചോദിക്കുന്നതായും സൗഭാഗ്യ പറഞ്ഞു.
സൗഭാഗ്യയുടെ വാക്കുകൾ കേട്ട് താര കല്യാണിൻ്റെ കണ്ണുനിറയുകയും, ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സൗഭാഗ്യ വെങ്കിടേഷ്. നർത്തകിയും അഭിനേത്രിയുമായ താര കല്യാണിൻ്റെ മകളാണ് സൗഭാഗ്യ. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ എന്നിവരെല്ലാം കലാരംഗത്ത് ഏറെ ആരാധകരുള്ളവരാണ്.


