കൊച്ചി: മോഹൻലാലിനോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടൻ ശ്രീനിവാസൻ. പലരും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും ഇനി വരാൻ പോകുന്ന മോഹൻലാൽ ചിത്രം വൻ വിജയമായിരിക്കട്ടെയെന്നും ശ്രീനിവാസൻ പറഞ്ഞു.

'മോഹൻലാലിനോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. ഞങ്ങൾ ഒന്നിച്ചെത്തുന്ന സിനിമക്കായി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദർശന് പ്ലാനുണ്ട്. സത്യൻ അന്തിക്കാടിനും ഇഷ്ടമാണ്. വിനീതും അങ്ങനെയൊരു ചിത്രം ആഗ്രഹിക്കുന്നുണ്ട്. ചിലപ്പോൾ അതായിരിക്കും ആദ്യം നടക്കുക'- ശ്രീനിവാസൻ പറഞ്ഞു.

മോഹൻലാലിനെ ഇഷ്ടമാണ്. അദ്ദേഹത്തെ വെറുക്കാൻ ഇതുവരെ ഒരു കാരണം ഉണ്ടായിട്ടില്ല. ഞാൻ ഒന്നും ഒളിപ്പിച്ചുവെക്കുന്ന ആളല്ല നടൻ കൂട്ടിച്ചേർത്തു. ഇനി വാരാൻ പോകുന്ന മോഹൻലാലിന്റെ ചിത്രം വൻ വിജയമായിരിക്കട്ടെ. അതായിരിക്കട്ടെ പിറന്നാൾ സമ്മാനം- മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ മാസങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെതിരെ ശ്രീനിവാസൻ രംഗത്ത് എത്തിയിരുന്നു. ഇത് വിമർശനങ്ങൾക്കും ഇടയാക്കുകയുണ്ടായി. മോഹൻലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. ഇത് വലയ വിമർശനം സൃഷ്ടിച്ചിരുന്നു.