- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംവിധായകനും ഹീറോയുമൊക്കെ നാൻ താൻ സാർ'; അപ്പോൾ പ്രൊഡ്യൂസറോ?; കെന്നിന്റെ മറുപടിയിൽ ചിരിയടക്കാനാവാതെ സുരാജ് വെഞ്ഞാറമൂട്; യൂത്തിന്റെ വിശേങ്ങൾ പങ്കുവെച്ച് താരങ്ങൾ

ചെന്നൈ: തമിഴ് താരം കരുണാസിന്റെ മകനും 'അസുരൻ' ഫെയിമുമായ കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'യൂത്ത്' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിൽ കെന്നിന്റെ അച്ഛനായി വേഷമിടുന്ന മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ച രസകരമായ അനുഭവങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളിയായ അനിഷ്മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ചിത്രത്തിന്റെ സംവിധാനം മാത്രമല്ല, നായകനാകുന്നതും ഗാനരചന നിർവഹിക്കുന്നതും കെൻ തന്നെയാണ്. ഇതിനെക്കുറിച്ച് സുരാജ് പറയുന്നതിങ്ങനെ: "ഞാൻ കെന്നിനോട് ചോദിച്ചു, ലിറിക്‌സ് ആരാണ് എഴുതുന്നത്? 'നാൻ താ സാർ' (ഞാൻ തന്നെ സാർ) എന്ന് മറുപടി. പാട്ട് പാടുന്നത് ആരാണ്? 'നാൻ താ സാർ'. ഹീറോ ആരാണ്? 'നാൻ താ സാർ'. അപ്പോൾ പ്രൊഡ്യൂസറും നിങ്ങളാണോ എന്ന് ചോദിച്ചപ്പോൾ 'ഇല്ല സാർ, റിസ്ക് മാത്രം ഞാൻ എടുക്കില്ല' എന്നായിരുന്നു അവന്റെ മറുപടി."
സുരാജിന്റെ ഈ വെളിപ്പെടുത്തൽ ചിരിയോടെയാണ് ആരാധകർ സ്വീകരിച്ചത്. തന്റെ സിനിമാ പ്രവേശന കാലത്തെ രസകരമായ ഓർമ്മകളും സുരാജ് അഭിമുഖത്തിൽ പങ്കുവെച്ചു. സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് വീട്ടിൽ പറഞ്ഞപ്പോൾ 'എവിടെ വേണമെങ്കിലും പൊയ്ക്കോ, പക്ഷേ വൈകിട്ട് ആറു മണിക്ക് മുൻപ് വീട്ടിൽ കയറണം' എന്നായിരുന്നു നിർദ്ദേശമെന്ന് താരം തമാശരൂപേണ പറഞ്ഞു. രാജ്യസേവനം ചെയ്യാൻ മിലിട്ടറിയിൽ തന്നെ പോകണമെന്നില്ലെന്നും താൻ മിമിക്രിയിലൂടെ അത് ചെയ്യുന്നുണ്ടെന്നും സുരാജ് കൂട്ടിച്ചേർത്തു.


